500 രൂപ ഫീസ്, 40 മിനിറ്റ് ക്ലാസ്; ഭീകരവാദം പഠിപ്പിക്കാന്‍ ജയ്‌ഷെ മുഹമ്മദ്, വനിതാ റിക്രൂട്ട്‌മെന്റിന് ഓണ്‍ലൈന്‍ കോഴ്‌സ്

ജയ്‌ഷെ മുഹമ്മദ് പുതിയതായി രൂപവത്കരിക്കുന്ന വനിതാ വിഭാഗത്തിനായി ഓണ്‍ലൈന്‍ പരിശീലന കോഴ്‌സ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. വനിതാ വിഭാഗമായ ജമാത്ത് ഉല്‍-മുമിനാത്ത് സംഘടനയ്ക്കായി ഫണ്ട് സ്വരൂപിക്കുന്നത് അടക്കമുള്ള ശ്രമങ്ങളുടെ ഭാഗമായി ‘തുഫത് അല്‍-മുമിനത്ത്’ എന്ന ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ത്രീകളെ ജയ്ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിലേക്ക് ആകര്‍ഷിക്കുകയും റിക്രൂട്ട് ചെയ്യുകയുമാണ് ഓണ്‍ലൈന്‍ കോഴ്സിന്റെ ലക്ഷ്യം. നവംബര്‍ 8 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ദിവസവും 40 മിനിറ്റ് വീതമാണ് ഉണ്ടാവുക. ക്ലാസില്‍ ചേരാന്‍ 500 പാകിസ്താനി രൂപ (156 ഇന്ത്യന്‍ രൂപ) മുന്‍കൂറായി അടയ്ക്കണം.

ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ക്ലാസുകള്‍ നയിക്കുക. എസിസ്, ഹമാസ്, എല്‍ടിടിഇ എന്നിവയുടെ മാതൃകയില്‍ ഒരു വനിതാ സേന കെട്ടിപ്പടുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ യൂസഫ് അസ്ഹറിന്റെ ഭാര്യയാണ് മസൂദ് അസ്ഹറിന്റെ സഹോദരിയായ സാദിയ അസ്ഹര്‍. ഇന്ത്യന്‍ സൈന്യം വധിച്ച പുല്‍വാമ ആക്രമണ ഗൂഢാലോചന കേസിലെ കുറ്റവാളി ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫ്രീറ ഫാറൂഖും ക്ലാസുകള്‍ എടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ടോബര്‍ 8ന് ആണ് അസര്‍ ജമാഅത്ത് വനിതാ യൂണിറ്റ് പ്രഖ്യാപിച്ചത്. സ്ത്രീകളെ ഗ്രൂപ്പിലേക്ക് ചേര്‍ക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 19ന് പാക് അധിനിവേശ കശ്മീരില്‍ ദുഖ്തരാന്‍-ഇ-ഇസ്ലാം എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ചാവേര്‍ ആക്രമണങ്ങള്‍ക്ക് അടക്കം സ്ത്രീകളെ ഉപയോഗിക്കാനാണ് സാധ്യത.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി