തടവുകാർക്കായി ജയിലിൽ 'സെക്സ് റൂം' തുറന്ന് ഇറ്റലി; തീരുമാനം കോടതി വിധിയെ തുടർന്ന്, ജയില്‍ ഗാര്‍ഡുകളുടെ നിരീക്ഷണമില്ലാതെ സ്വകാര്യ സന്ദര്‍ശനം അനുവദിക്കണം

ജയിലിൽ തടവുകാർക്കായി ‘സെക്സ് റൂം’ തുറന്ന് ഇറ്റലി. ലോകത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംവിധാനം കൊണ്ടുവരുന്നത്. തടവുകാരുടെ അവകാശം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം. മധ്യ ഇറ്റലിയിലെ ഉംബ്രിയ മേഖലയിലുള്ള ജയിലിലാണ് രാജ്യത്തെ ആദ്യത്തെ സെക്‌സ് റൂം പ്രവര്‍ത്തനം ആരംഭിച്ചത്.

അമ്പ്രിയയിലെ ജയിലിലെ ഒരു തടവുകാരന് തൻ്റെ പങ്കാളിയുമായി സമയം ചെലവിടാൻ അനുമതി നൽകിയാണ് വെള്ളിയാഴ്‌ച രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനത്തിന് തുടക്കം കുറിച്ചത്. തങ്ങളെ സന്ദർശിക്കാനെത്തുന്ന പങ്കാളികളുമായി അടുത്തിടപഴകുന്നതിന് തടവിൽ കഴിയുന്നവർക്ക് അവകാശമുണ്ടെന്നും ഇത് പരിഗണിച്ച് അംഗീകരിക്കാവുന്ന സാഹചര്യമുണ്ടെങ്കിൽ അനുവദിക്കാവുന്നതാണെന്നുമുള്ള കോൺസ്റ്റിട്യൂഷണൽ കോർട്ടിന്റെ വിധിയെ തുടർന്നാണ് ചില തടവുപുള്ളികൾക്ക് ഇത്തരത്തിലുള്ള സ്വകാര്യ സന്ദർശനത്തിന് അനുമതി ലഭിച്ചത്.

എല്ലാം കോടതി നിർദേശപ്രകാരം നടന്നതായും ഇതുമായി ബന്ധപ്പെട്ട എല്ലാവരുടേയും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതിനാൽ കൂടുതൽ വിവരം പങ്കുവെക്കാൻ നിർവാഹമില്ലെന്നും അമ്പ്രിയയിലെ പ്രിസണേഴ്‌സ് റൈറ്റ്സ് ഓംബുഡ്സ്മ‌ാൻ ജ്യൂസെപ്പേ കഫോറിയോ വാർത്താമാധ്യമമായ എഎൻഎസ്എയോട് പ്രതികരിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് പങ്കാളികളുമായി കൂടിക്കാഴ്‌ചയ്ക്കുള്ള അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവിതപങ്കാളികളുമായോ ദീർഘകാലത്തെ പങ്കാളികളുമായോ ഉള്ള ‘സ്വകാര്യ കൂടിക്കാഴ്ച’യ്ക്ക് ജയിലിൽ കഴിയുന്നവർക്ക് അവകാശമുണ്ടെന്ന് 2024 ലാണ് കോടതി വിധി പ്രസ്‌താവിച്ചത്. ജയിലിലെ സുരക്ഷാജീവനക്കാരുടെ നിരീക്ഷണമില്ലാതെയുള്ള കൂടിക്കാഴ്‌ച അനുവദിക്കണമെന്നായിരുന്നു വിധി. യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഇതിനോടകം ഇക്കാര്യം അനുവദിച്ചിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രാൻസ്, ജർമനി, സ്പെയിൻ, നെതർലൻഡ്‌സ്‌, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ തടവുകാർക്ക് പങ്കാളികളുമായുള്ള സ്വകാര്യ കൂടിക്കാഴ്‌ചയ്ക്ക് അനുമതിയുണ്ട്.

കിടക്കയും ടോയ്‌ലെറ്റുമുള്ള ഒരു മുറിയിൽ രണ്ട് മണിക്കൂർ നേരം തങ്ങളുടെ പങ്കാളിയുമായി ഒരുമിച്ചു കഴിയാനുള്ള സൗകര്യം തടവുകാർക്ക് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ നിയമമന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. ആവശ്യമെങ്കിൽ സുരക്ഷാജീവനക്കാർക്ക് മുറിക്കുള്ളിൽ പ്രവേശിക്കുന്നതിനായി മുറിയുടെ വാതിൽ പൂട്ടരുതെന്ന പ്രത്യേക നിർദേശവും ഇവയിൽ ഉൾപ്പെടുന്നു. യൂറോപ്പിൽ തടവുകാരുടെ നിരക്ക് ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് ഇറ്റലി. കൂടാതെ ജയിലുകളിലെ ആത്മഹത്യാനിരക്കും ഇറ്റലിയിൽ ഈയിടെ വർധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 62,000ലധികം തടവുകാർ ഇറ്റലിയിലുണ്ട്. രാജ്യത്തെ ജയിലുകൾക്ക് ഉൾക്കൊള്ളാവുന്നതിൻ്റെ 21 ശതമാനം അധികമാണ് തടവുകാരുടെ എണ്ണം. ജയിലുകളില്‍ തടവുകാര്‍ക്കായി ‘സെക്‌സ് റൂം’ തുറന്ന് ഇറ്റലി. തടവുകാര്‍ക്ക് തങ്ങളുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കുന്ന പ്രത്യേക മുറി വെള്ളിയാഴ്ച മുതലാണ് പ്രവര്‍ത്തനക്ഷമമായത്. തടവുകാരുടെ അവകാശം സംബന്ധിച്ച കോടതി വിധിയെ തുടര്‍ന്നാണ് തീരുമാനം.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു