ഇസ്രയേലിനുള്ള പിന്തുണ ലോകത്തിനെ അറിയിക്കാന്‍ അമേരിക്ക; യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് ക്ഷണം

ഇസ്രയേലിനുള്ള പിന്തുണ ലോകത്തിനെ അറിയിക്കാന്‍ അമേരിക്ക. ഇതിന്റെ ഭാഗമായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജൂലൈ 24നു യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും.

ഗാസാ യുദ്ധത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇസ്രയേലിനുള്ള യുഎസ് പിന്തുണയില്‍ ഇളക്കമില്ലെന്നു വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നെതന്യാഹുവിനെ ക്ഷണിക്കുകയായിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണ- പ്രതിപക്ഷ പിന്തുണ ഇതിനുണ്ടായി.

നെതന്യാഹുവിനും അദ്ദേഹത്തിന്റെ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റിനും എതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ കഴിഞ്ഞമാസം അപേക്ഷ നല്കിയിരുന്നു. ഇതിനിടെയാ് അമേരിക്ക നെതന്യാഹുവിനെ ക്ഷണിച്ചിരിക്കുന്നത്.

അതേസമയം, ഹമാസിനെതിരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ പ്രധാനമന്ത്രിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഇസ്രയേല്‍ മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗസയിലും റാഫയിലും വെടിനിര്‍ത്തിയാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി തീവ്രവലതുപക്ഷ മന്ത്രിമാരാണ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിസഭയെ തന്നെ താഴെയിടുമെന്നാണ് ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമര്‍ ബെന്‍ഗ്വിറും വ്യക്തമാക്കി.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ