ലെബനനിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ

യുഎസുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ചെന്ന് അറിയിച്ച് ഇറാൻ. ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ലെബനനിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കും വരെ ചർച്ചകൾ നിർത്തി വെയ്ക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി പറയുന്നത്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കി.

സമൂഹ മാധ്യമത്തിലൂടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ‘ഇറാനും യുഎസും തമ്മിലുള്ള വെടിനിർത്തൽ ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലും ബാധകമാണെന്നതിൽ സംശയമില്ല. വെടിനിർത്തൽ ഇസ്രയേൽ ലംഘിച്ചാലും അതിൻ്റെ അനന്തരഫലങ്ങൾക്ക് യുഎസും ഇസ്രായേലും ഉത്തരവാദികളാണ്’; എന്നാണ് അരാഗ്ചി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞത്.

‘ലെബനനിൽ സയണിസ്റ്റ് ഭരണകൂടമായ ഇസ്രയേലിൻ്റെ ആക്രമണങ്ങൾ തുടരുന്നതിനാൽ ഇറാൻ മധ്യസ്ഥതയിലൂടെയുള്ള നടത്തിവരുന്ന എല്ലാ ചർച്ചകളും നിർത്തിവെയ്ക്കുന്നു’ എന്നാണ് ഇറാൻ വ്യക്തമാക്കിയത്.

Latest Stories

'തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല, പിണറായിയെ ക്രൂശിക്കുന്നത് നീതികേടാണ്'; സിപിഐഎം ആത്മ പരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി നടേശൻ

ഒരു ദിവസം എത്ര ലിറ്റർ പാൽ കുടിക്കുമെന്ന് രവി ശാസ്ത്രി? ചോദ്യത്തിന് വൈഭവിന്റെ മറുപടിയിങ്ങനെ

ഹാട്രിക്ക് കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം, ആര്‍സിബിയെ ചരിത്രനേട്ടത്തിലേക്ക് നയിക്കാൻ തയ്യാർ: രജത് പാട്ടീദാർ

ഇത് സൂര്യവൻഷിയുടെ സീസൺ; ഐപിഎൽ ചരിത്രം തിരുത്തിയ 15-കാരൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകള്‍ പുതുക്കിപ്പണിയും; ആഴ്ചയിൽ ഒരു ദിവസം കളര്‍ വസ്ത്രം ആക്കാനും ആലോചന : എൻ. ഷംസുദ്ദീൻ

തൊഴിൽ നഷ്ടപ്പെട്ടപ്പോൾ മനുഷ്യശരീരം അവസാന സ്വത്തായ ഒരു സമൂഹത്തിന്റെ ദുഃഖഗാഥ

ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കാൻ തയ്യാറെടുത്ത് കോക്രോച് ജനത പാർട്ടി നായകൻ; ജൂൺ ആറിന് ഡൽഹിയിൽ സമരം; അണിചേരാൻ ആഹ്വാനം

വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാര്‍ക്ക് മാത്രം ഉത്തരവ് ബാധകമെന്ന് കൂട്ടിച്ചേര്‍ത്ത് കോടതി; വീണയ്‌ക്കെതിരെ അന്വേഷണം തുടരാം

പെട്രോള്‍ ഡീസല്‍ അധിക നികുതിയില്‍ ബിജെപി സര്‍ക്കാരുകളെ മാതൃകയാക്കണം; ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറവ് വരുത്തണം : കെ. സുരേന്ദ്രന്‍

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ