ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പൊരുതുന്ന സഖ്യശക്തികളുടെ ആയുധങ്ങള്‍ ഹമാസിനുനേരെ തിരിക്കണം; നിര്‍ദേശവുമായി ഇമ്മാനുവല്‍ മാക്രോണ്‍

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പൊരുതുന്ന പടിഞ്ഞാറന്‍ സഖ്യശക്തികള്‍ അവരുടെ ആയുധങ്ങള്‍ ഹമാസിനുനേരെ തിരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാന്‍ വിവിധരാജ്യങ്ങള്‍ ഒരുമിച്ചുപോരാടിയതുപോലെ ഹമാസിനെ നേരിടണം. ഇസ്രയേലിനു പിന്തുണയുമായി ജറുസലേമിലെത്തിയ മക്രോണ്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹമാസ്-ഇസ്രയേല്‍ യുദ്ധം ഒടുങ്ങിയശേഷം പലസ്തീന്‍ സമാധാനപ്രക്രിയ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്കും മക്രോണ്‍ സന്ദര്‍ശിക്കും.

ഇസ്രായേല്‍ ബന്ദികളുടെ മോചനത്തിനും മാക്രോണ്‍ ഇടപെടുമെന്നാണ് സൂചന. ഇസ്രായേല്‍ ?പ്രസിഡന്റ് ഇസാക് ഹെര്‍സോഗ്, മുതിര്‍ന്ന നേതാക്കളായ ബെന്നി ഗാന്റ്‌സ്, യായിര്‍ ലാപിഡ് എന്നിവരുമായും മാക്രോണ്‍ കൂടിക്കാഴ്ച നടത്തും.

നേരത്തേ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരും ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17നാണ് ഇ?സ്രായേല്‍ സന്ദര്‍ശിക്കുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്