ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാൻ. യുഎസ് ആക്രമണത്തിന് മറുപടിയെന്ന് ഇറാൻ. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇറാനിലെ വിവിധയിടങ്ങളില്‍ യുഎസ് സേന ആക്രമണങ്ങള്‍ നടത്തിയതോടെയാണ് ഇറാന്റെ കടുത്ത നിലപാട്. ഏപ്രിലിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ യുഎസ് നിരന്തമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനാണ് തീരുമാനമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് വ്യക്തമാക്കി.

ഹോര്‍മൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകള്‍, വാണിജ്യ കപ്പലുകള്‍ എന്നിവയെ എല്ലാം ഇത് ബാധിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മുന്‍ കാലങ്ങളില്‍ കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകാനുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന യുഎസിന്റെ അവകാശവാദങ്ങളെ അവര്‍ തള്ളിയിട്ടുമുണ്ട്.

അതേസമയം അനധികൃതമായി ഹോര്‍മൂസ് കടക്കാന്‍ ശ്രമിച്ച രണ്ട് ഓയില്‍ ടാങ്കറുകളെ ആക്രമിച്ചിട്ടുണ്ടെന്നും ഐആര്‍ജിസി കൂട്ടിച്ചേര്‍ത്തു. ഹോര്‍മൂസിന് സമീപം യുഎസ് അപ്പാച്ചീ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണതിന് പിന്നാലെ യുഎസും ഇറാനും പരസ്പരം ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതോടെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായത്. കഴിഞ്ഞദിവസം ഇറാനെ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്