പ്രായം കൂട്ടിക്കാണിച്ച് അക്കൗണ്ട് എടുത്താൽ ഇനി പണി കിട്ടും; പിടികൂടാൻ പുതിയ സംവിധാനവുമായി ഇൻസ്റ്റഗ്രാം

പ്രായം കൂട്ടി കാണിച്ച് അക്കൗണ്ട് തുടങ്ങുന്ന കൗമാരക്കാരെ പിടികൂടാൻ പുതിയ സംവിധാനവുമായി ഇൻസ്റ്റാ​ഗ്രാം. തെറ്റായ വയസ്സ് കാണിച്ച് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചതിനു പിന്നാലെയാണ് പുതിയ സംവിധാനവുമായി ഇൻസ്റ്റാ​ഗ്രാം രം​ഗത്തെത്തിയത്. 13 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ തടയാൻ ഒരു മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. 13 വയസ്സിന് മുകളിലുള്ളവർക്കാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങാൻ അനുമതിയുള്ളത്.

ഇത്തരം ഇതിലൂടെ മൂന്ന് രൂപത്തിൽ ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ പ്രായം സ്ഥിരീകരിക്കും. ഒരു എയ്ജ് വെരിഫിക്കേഷൻ പ്രോസസിലൂടെ കടന്നുപോയെങ്കിൽ മാത്രമേ ഇൻസ്റ്റഗ്രാമിൽ ഇനി അക്കൗണ്ട് തുടങ്ങാൻ കഴിയൂ. ഐഡി പ്രൂഫ് അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതാണ് ഇതിൽ ഒന്നാമത്തെ പ്രോസസ്. ഇതുകൂടാതെ, ഉപയോക്താക്കളുടെ പ്രായത്തെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിന് വീഡിയോ സെൽഫികൾ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടും.

ഇതിനായി ഇൻസ്റ്റാഗ്രാം ഓൺലൈൻ വയസ്സ് സ്ഥിരീകരണ കമ്പനിയായ യോതിയുമായി കരാർ ഒപ്പുവെച്ചു. അപ്‌ലോഡ് ചെയ്ത വീഡിയോകളിലൂടെ ഉപയോക്താക്കളുടെ മുഖ സവിശേഷതകളെ അടിസ്ഥാനമാക്കി പ്രായം പരിശോധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയാണിത്. പരസ്പരം ഫോളോ ചെയ്യുന്ന മൂന്ന് പേരോടും ഇൻസ്റ്റഗ്രാം പുതിയ ഉപഭോക്താവിന്റെ പ്രായം സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ ആവശ്യപ്പെടും.

18 വയസ്സിന് മുകളിൽ പ്രായമുള്ള ഫോളോവേഴ്സിൽ നിന്നാണ് വിവരങ്ങൾ തേടുക. 13 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായി ഇസ്റ്റഗ്രാമിൽ നിരവധി വ്യത്യസ്ത നിയമങ്ങളുണ്ട്. അവർക്ക് രാത്രി ഇൻസ്റ്റഗ്രാം പ്രവർത്തിപ്പിക്കാൻ അനുവാദമില്ല. നിലവിൽ, യുഎസ് ഉപയോക്താക്കൾക്കായി കമ്പനി ഈ ഓപ്ഷൻ ആരംഭിച്ചു. വരും ദിവസങ്ങളിൽ ഇത് എല്ലാവർക്കും ബാധകമാക്കും. 2019 മുതലാണ് ഇൻസ്റ്റാഗ്രാം ഉപയോക്താക്കളോട് അവരുടെ പ്രായം ചോദിക്കാൻ തുടങ്ങിയത്.

Latest Stories

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്