തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ശ്രീലങ്ക

തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ഖ അടക്കം മുഖം മറയ്ക്കുന്ന എല്ലാ വസ്ത്രങ്ങള്‍ളും നിരോധിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ രംഗത്ത്. ഇന്ന് മുതല്‍ ഈ ഉത്തരവ് നടപ്പില്‍ വരും.

പൊതുസുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പരമ്പരാഗത ഇസ്ലാമിക വേഷമല്ല ബുര്‍ഖ. അതിനാല്‍ തന്നെ സുരക്ഷ പരിഗണിച്ച് ഇത് നിരോധിക്കണമെന്ന് ആഷു മരസിംഗെ എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ദേശീയ സുരക്ഷയുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തടസം സൃഷ്ടിക്കാന്‍ പാടില്ലെന്ന് മുസ്ലിം പണ്ഡിതന്‍മാരുടെ സംഘടനയായ ആള്‍ സിലോണ്‍ ജമാഅത്തുല്‍ ഉലമ പറഞ്ഞു. മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ഇവര്‍ മുസ്ലിം സ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ഈസ്റ്റര്‍ ദിനത്തിലുണ്ടായത്. ഇതേതുടര്‍ന്നാണ് സുരക്ഷാ കര്‍ശനമാക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

Latest Stories

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ