ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും

സമാധാന നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ ഇന്ന് അധികാരമേൽക്കും. രാത്രി എട്ടിനാണ് സത്യപ്രതിജ്ഞ​. പതിനഞ്ച് അംഗങ്ങളാകും ഉപദേശക കൗൺസിലിലുണ്ടാവുക. രാജ്യത്ത് സമാധാനം പാലിക്കാനും അക്രമങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും മുഹമ്മദ് യൂനുസ് ആഹ്വാനം ചെയ്തു.

സർക്കാരിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് യൂനുസ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും, ഇടക്കാല സർക്കാരിന് ശേഷം അധികാരത്തിലിരിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് പാരീസിൽ തങ്ങുന്ന യൂനുസ് ഇന്ന് വൈകിട്ട് ബംഗ്ലാദേശിലെത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.

വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സർക്കാർ ചുമതലയേൽക്കുന്നത്. പ്രക്ഷോഭം നയിച്ച വിദ്യാർത്ഥികളുടെ ആവശ്യം കൂടി കണക്കിലെടുത്താണ് മുഹമ്മദ് യൂനസിനെ തിരഞ്ഞെടുത്തത്.

അതേസമയം പ്രക്ഷോഭം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടരുകയാണ്. അക്രമ സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം 469 ആയി. ധാക്ക ഇന്ത്യൻ ഹൈകമീഷനിലെ മിക്ക ജീവനക്കാരും കുടുംബാംഗങ്ങളും ഇന്ത്യയിൽ തിരിച്ചെത്തി. എന്നാൽ അവശ്യ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഹൈകമീഷൻ പ്രവർത്തനം തുടരുമെന്ന് അധികൃതർ അറിയിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ