പിതാവിനെ രക്ഷിക്കാന്‍ ട്രംപിന് മാത്രമേ സാധിക്കൂ; സഹായം അഭ്യര്‍ത്ഥിച്ച് ഇമ്രാന്‍ ഖാന്റെ മക്കള്‍

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹായം അഭ്യര്‍ത്ഥിച്ച് മക്കള്‍. ഇമ്രാന്‍ ഖാന്റെ മക്കളായ സുലൈമാന്‍ ഖാനും കാസിം ഖാനുമാണ് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ പിതാവിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ട്രംപ് ആണെന്നും ഇരുവരും പറഞ്ഞു.

ലണ്ടനില്‍ കഴിയുന്ന സുലൈമാനും കാസിമും അടുത്തിടെയാണ് ഇമ്രാന്‍ ഖാനെക്കുറിച്ച് പരസ്യ പ്രസ്താവനകള്‍ നടത്തിത്തുടങ്ങിയത്. പിതാവിനെ കാണാനായി പാകിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അവിടെ എത്തിയാല്‍ നിലവിലെ സര്‍ക്കാര്‍ തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന വിവരമാണ് ലഭിക്കുന്നതെന്നും അഭിമുഖത്തില്‍ സുലൈമാനും കാസിമും പറയുന്നു.

ട്രംപിന് ഞങ്ങളുടെ പിതാവ് ഇമ്രാന്‍ ഖാനുമായി വളരെ നല്ല ബന്ധമുണ്ടെന്നും തിരിച്ചും അങ്ങനെ തന്നെയാണെന്നും തങ്ങള്‍ക്കറിയാമെന്നും ഇരുവരും പറഞ്ഞു. ഇരുവരും അധികാരത്തിലിരുന്നപ്പോള്‍, അവര്‍ക്കിടയില്‍ മികച്ച ബന്ധം നിലനിന്നിരുന്നു. അവര്‍ക്ക് പരസ്പരം ബഹുമാനമുണ്ടായിരുന്നെന്നും ഇമ്രാന്റെ മക്കള്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി