പാകിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പില്‍ നിന്ന് ഇമ്രാന്‍ ഖാന്‍ പുറത്ത്; നാമനിര്‍ദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാകിസ്ഥാന്‍ ദേശീയ തിരഞ്ഞെടുപ്പില്‍ നിന്ന് മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായിരുന്ന ഇമ്രാന്‍ ഖാന്‍ പുറത്ത്. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളില്‍ മത്സരിക്കാന്‍ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിലാണ് ഇമ്രാന്‍ ഖാന്‍.

2022ല്‍ ആണ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത് മുതല്‍ നിയമക്കുരുക്കിലാണ് മുന്‍ പ്രധാനമന്ത്രി. ഫെബ്രുവരി 8ന് ആണ് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ്. അഴിമതി കേസില്‍ നിയമ നടപടി നേരിടുന്നതുകൊണ്ടാണ് ഇമ്രാന്‍ ഖാന്റെ നാമ നിര്‍ദ്ദേശക പത്രിക തള്ളിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മാഷന്റെ വാദം.

പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്ത് മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തിയെന്നതാണ് ഇമ്രാന്‍ ഖാനെതിരെയുള്ള അഴിമതിക്കേസ്. ജന്മനാടായ മിയാന്‍വാലിയിലും ലാഹോറിലും മത്സരിക്കാനായാണ് ഇമ്രാന്‍ പത്രിക സമര്‍പ്പിച്ചത്.

അതേസമയം ഹിന്ദു യുവതി പാകിസ്ഥാന്‍ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. പാകിസ്ഥാന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബുണര്‍ ജില്ലയില്‍ നിന്നുള്ള ഡോ സവീര പ്രകാശ് ആണ് നിയമസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഒരു ഹിന്ദു വനിത മത്സരിക്കുന്നത്.

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്നാണ് സവീര പ്രകാശ് ജനവിധി തേടുന്നത്. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വനിത വിഭാഗം ജില്ല ജനറല്‍ സെക്രട്ടറിയാണ് സവീര. റിട്ട ഡോക്ടറായ പിതാവ് ഓം പ്രകാശ് കഴിഞ്ഞ 35 വര്‍ഷമായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.

പാകിസ്ഥാനിലെ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 2022ല്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സവീര ജനസേവനം തന്റെ രക്തത്തിലുള്ളതാണെന്നാണ് പറയുന്നത്. ഡോക്ടര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മോശം അവസ്ഥ മനസിലാക്കിയതില്‍ നിന്നാണ് നിയമസഭാംഗം ആകാനുള്ള ആഗ്രഹം ഉണ്ടായതെന്ന് സവീര പറയുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്