പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാന്‍ ഏറ്റെടുക്കില്ല; ജെയ്ഷെയുടെ പ്രവര്‍ത്തനം പാകിസ്ഥാനില്‍ മാത്രമല്ല ഇന്ത്യയില്‍ ഉണ്ടെന്നും ഇമ്രാന്‍ ഖാന്‍ 

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന് മേല്‍ കെട്ടിവെക്കരുതെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് സംഘടനയുടെ പ്രവര്‍ത്തനം പാക്കിസ്ഥാനില്‍ മാത്രമല്ല ഇന്ത്യയിലുമുണ്ടെന്നും ഇമ്രാന്‍ ഖാന്‍ . യു.എസ് സന്ദര്‍ശനത്തിനിടെയായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന.

കശ്മീരില്‍ നടന്ന ആക്രമണമാണ് അത്. അവരുടെ സ്വന്തം നാട്ടില്‍ നടന്ന ആക്രമണം. എന്നാല്‍ പാകിസ്ഥാനെ ഇതില്‍ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല. ജെയ്ഷെ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം സമ്മതിക്കുന്നു. എന്നാല്‍ അവരുടെ സാന്നിദ്ധ്യവും പ്രവര്‍ത്തനവും കാശ്മീരിലുമുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രദേശത്ത് നടന്ന ഒരു ആക്രമണമായി തന്നെ ഇതിനെ കാണണം- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടത്തിയ ചര്‍ച്ചയില്‍ പാകിസ്ഥാനില്‍ ചെറുതും വലുതുമായ 40- ഓളം ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ രാജ്യം സ്വീകരിക്കേണ്ടതുണ്ടെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് സായുധ-തീവ്രവാദ ഗ്രൂപ്പുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയ്യിദ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത നടപടി ഭീകരവാദികള്‍ക്കെതിരായ താക്കീതാണെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

ഫെബ്രുവരി 14 നായിരുന്നു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണം നടന്നത്. 40 പേരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്ന വീഡിയോ ഉള്‍പ്പെടെ പുറത്തുവിട്ട ശേഷമായിരുന്നു ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം പാകിസ്ഥാനിലെ ബാലാകോട്ടിലുള്ള ജെയ്ഷെയുടെ ഭീകരകേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചിരുന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു