കുടിയേറ്റങ്ങൾ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയായാൽ ഒഴിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും സുരക്ഷാ ഭീഷണി വർധിച്ചാൽ അവ ഒഴിപ്പിക്കുമെന്നും അമേരിക്കൻ‌ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കുടിയേറ്റത്തിന് പുതിയ നിയമനിർമാണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കയ്ക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന, കഴിവുള്ള, രാജ്യത്തെ ബഹുമാനിക്കുന്ന വിദേശികള്‍ക്കു മാത്രം കുടിയേറ്റം അനുവദിച്ചാല്‍ മതി. അമേരിക്കന്‍ താല്‍പര്യം സംരക്ഷിച്ചുകൊണ്ടുള്ള കുടിയേറ്റം മാത്രമേ അനുവദിക്കാനാകൂ. കുടിയേറിയവര്‍ അവരുടെ ബന്ധുക്കളെ കൂടി കൊണ്ടുവരുന്ന ചെയിന്‍ ഇമിഗ്രേഷന്‍ ഇനിമുതൽ അനുവദിക്കില്ല. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രസ്താവന.

നിയമാനുസൃതമായി അമേരിക്കയിലേയ്ക്കു കുടിയേറിയ കുടുംബങ്ങളിലെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കും. അമേരിക്കയില്‍ 12 വര്‍ഷം അമേരിക്കയില്‍ വിദ്യാഭ്യാസത്തോടെയും നല്ല സ്വഭാവത്തോടെയും തുടരുന്ന വിദേശീയര്‍ക്ക് പൗരത്വം നല്‍കാമെന്നും ട്രംപ് പറഞ്ഞു.

സുരക്ഷിതവും ശക്തവുമായ അമേരിക്കയാണ് തന്‍റെ ലക്ഷ്യമെന്നു വ്യക്തമാക്കിയ ട്രംപ് അഭിപ്രായ ഭിന്നതകള്‍ മറന്ന് രാജ്യനന്മക്കായ് ഏവരും ഒരുമിച്ചു നില്‍ക്കണമെന്നും ആഹ്വാനം ചെയ്തു. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

Latest Stories

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്