ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി; നയിം ഖാസിമിന്റെ താത്കാലിക നിയമനം മാത്രം; ഉടന്‍ പടമാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി

ഇസ്രയേലുമായുള്ള യുദ്ധം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ മേധാവി നയിം ഖാസിം. ഹിസ്ബുള്ളയുടെ തലവനായ ശേഷമുള്ള ആദ്യ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ യുദ്ധം തുടരുമെന്നും തന്റെ മുന്‍ഗാമിയായ ഹസന്‍ നസ്റള്ളയുടെ അജണ്ട പിന്തുടരാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും നയം ഖാസിം പറഞ്ഞു.

ഇസ്രയേല്‍ നമ്മെ ആക്രമിക്കാന്‍ കാത്തിരിക്കുകയാണ്. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ പ്രതിരോധ ആക്രമണത്തിലൂടെ ചെറുത്തുനില്‍ക്കുന്നതാണ് നല്ലത്. ഞങ്ങള്‍ തയ്യാറാണ്. അത് ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചാല്‍ ഞങ്ങള്‍ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഹിസ്ബുള്ളയുടെ പുതിയ നേതാവിന്റെ ഫോട്ടോയ്ക്കൊപ്പം ‘താത്കാലിക നിയമനം. അധികനാളായില്ല’ എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എക്‌സില്‍ കുറിച്ചത്. അദ്ദേഹം തന്റെ മുന്‍ഗാമികളുടെ പാത പിന്തുടരുകയാണെങ്കില്‍, ഈ പദവിയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ഹിസ്ബുള്ളയുടെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായിരിക്കാമെന്നും ഗാലന്റ് പരിഹസിച്ചു.

ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ സാധ്യത ഇസ്രേലി മന്ത്രിസഭ ചര്‍ച്ചചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഖാസെമിന്റെ സന്ദേശം. ചൊവ്വാഴ്ച പ്രധാനമന്ത്രി നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിസഭ 60 ദിവസത്തെ വെടിര്‍ത്തല്‍ നിര്‍ദേശം പരിഗണിച്ചതായി ഇസ്രേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്ള ഇസ്രേലി അതിര്‍ത്തിയില്‍നിന്ന് 30 കിലോമീറ്റര്‍ പിന്മാറണമെന്നതാണ് ഇസ്രയേലിന്റെ പ്രധാന ആവശ്യം. തുടര്‍ന്ന് അതിര്‍ത്തിയില്‍ ലബനീസ് സേനയെ വിന്യസിക്കണം.

ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തിയും വെടിനിര്‍ത്തല്‍ ശ്രമങ്ങളെക്കുറിച്ച് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിനു മുന്പായി വെടിനിര്‍ത്തല്‍ ഉണ്ടാകാമെന്നു യുഎസിന്റെ പശ്ചിമേഷ്യാ പ്രതിനിധി ആമോസ് ഹോഷ്‌സ്റ്റെയിന്‍ സൂചിപ്പിച്ചതായി മിക്കാത്തി അറിയിച്ചു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും