ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മലപ്പുറം സ്വദേശി മരിച്ചു; കണ്ണൂര്‍ സ്വദേശികളടക്കം നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദുബൈ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരം. മലപ്പുറം സ്വദേശിയായ ഒരാള്‍ മരിച്ചു.
ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്.

പരുക്കേറ്റ ഒന്‍പത്‌പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അര്‍ധരാത്രി കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.

മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്. പരിക്കേറ്റ മിക്കവരും മലയാളികളാണെന്നാണ് വിവരം. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പരിക്കേറ്റവര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. കണ്ണൂര്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Latest Stories

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ