പടക്കങ്ങൾ പൊട്ടിത്തെറിച്ചു; കത്തി നശിച്ച് വിനോദ സഞ്ചാരകേന്ദ്രമായ ദ്വീപ്, 13 പേർ അറസ്റ്റിൽ

ഗ്രീക്ക് ദ്വീപായ ഹൈഡ്രയിലുണ്ടായ കാട്ടുതീയെ തുടർന്ന് 13 പേരെ അറസ്റ്റ് ചെയ്തു. ആഡംബര നൌകയിൽ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് ദ്വീപിൽ കാട്ടുതീ പടർന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഒരു യാച്ചിൽ നിന്ന് തൊടുത്തുവിട്ട പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതർ ആരോപിച്ചു.

ഏഥൻസിന് തെക്ക് സ്ഥിതി ചെയ്യുന്ന പ്രശസ്ത ടൂറിസ്റ്റ് ദ്വീപിലെ പൈൻ വനത്തിലൂടെയാണ് വെള്ളിയാഴ്ച തീ ആളിപ്പടർന്നത്. തീ നിയന്ത്രണ വിധേയമാക്കി. ബീച്ചിലേക്ക് റോഡുകളില്ലാത്തതിനാൽ, അഗ്നിശമന സേനാംഗങ്ങൾക്ക് കടൽ വഴി കടക്കേണ്ടിവന്നു. ഹെലികോപ്റ്റർ വഴി വെള്ളമിറക്കിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അറസ്റ്റിലായ 13 പേരും ഗ്രീക്ക് പൗരന്മാരാണെന്നും പ്രോസിക്യൂട്ടർമാർക്ക് മുമ്പാകെ ഹാജരാക്കുമെന്നും ഗ്രീക്ക് ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. നേരത്തെ മാരകമായ കാട്ടുതീയുടെ പേരിൽ കഴിഞ്ഞ ഓഗസ്റ്റിൽ കുറഞ്ഞത് 79 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷമാദ്യം ഗ്രീസ് കഠിനമായ തീവെപ്പ് നിയമങ്ങൾ കൊണ്ടുവന്നു. കുറ്റവാളികൾ 20 വർഷം വരെ തടവും 200,000 യൂറോ വരെ പിഴയും അനുഭവിക്കേണ്ടി വരും.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്