മുടി നീളം കുറഞ്ഞതിനാൽ നീ ഫെമിനിസ്റ്റാണെന്നു പറഞ്ഞ് യുവതിക്ക് നേരെ ആക്രമണം; ഫെമിനിസ്റ്റുകൾ ആക്രമണത്തിന് അർഹരാണെന്നും അക്രമി

ഫെമിനിസ്റ്റാണെന്ന് ആരോപിച്ച് തൊഴിലിടത്തിൽ യുവതിക്ക് നേരെ ആക്രമണം. മുടിയുടെ നീളം കുറവായതുകൊണ്ട് ഫെമിനിസ്റ്റ് ആണെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ ആക്രമണം. സംഭവം ദക്ഷിണ കൊറിയയിലാണ്. യുവാവിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച സൗത്ത് ജിയോങ്‌സാങ് പ്രവിശ്യയിലെ ജിഞ്ചുവിലെ ഒരു കടയിൽ വച്ചാണ് 20 വയസ് പ്രായമുള്ള യുവാവ് അവിടെയുള്ള സ്ത്രീ തൊഴിലാളിയെ മുടി നീളം കുറഞ്ഞതിന്റെ പേരിൽ ഫെമിനിസ്റ്റാണ് എന്നും പറഞ്ഞ് അക്രമിച്ചത്. സിസിടിവിയിൽ യുവാവ് സ്ത്രീയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. വെളുപ്പിനെയാണ് യുവാവ് കടയിലെത്തിയത്.

‘നിനക്ക് ചെറിയ മുടിയാണ്. അപ്പോൾ നീ ഒരു ഫെമിനിസ്റ്റ് ആയിരിക്കണം. ഞാനൊരു മെയിൽ ഷോവനിസ്റ്റാണ്. ഫെമിനിസ്റ്റുകൾ ഞങ്ങളുടെ അക്രമത്തിന് അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നും പറഞ്ഞാണ് ഇയാൾ സ്ത്രീ തൊഴിലാളിയെ ഇടിക്കുകയും ചവിട്ടുകയും ചെയ്തത്. അക്രമത്തെ തുടർന്ന് 20 കാരിയായ യുവതിയുടെ ചെവിക്കും ലി​ഗമെന്റിനും പരിക്കേറ്റിട്ടുണ്ട്.

എന്നാൽ ഗുരുതരമായ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ളതല്ല പരിക്കുകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയെ അക്രമിക്കുന്നത് തടയാൻ ചെന്ന ഒരു സ്ത്രീയേയും ഇയാൾ അക്രമിച്ചിരുന്നു. അവർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് എത്തുന്നത് വരേയും ഇയാൾ അക്രമം തുടർന്നു കൊണ്ടിരുന്നു. അക്രമസമയത്ത് ഇയാൾ മദ്യലഹരിയിലാണെന്നും കൂടാതെ കുറച്ചുകാലമായി ഇയാൾ സ്കീസോഫ്രീനിയ (ചിത്തഭ്രമം)യ്ക്ക് ചികിത്സയെടുക്കുന്നുണ്ട് എന്നും പൊലീസ് പറയുന്നു.

ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഫെമിനിസ്റ്റ്, ഫെമിനിസം എന്നിവയെല്ലാം ഇപ്പോഴും ദക്ഷിണ കൊറിയയിൽ വെറുക്കപ്പെടുന്ന വാക്കുകളാണ്. ഫെമിനിസം മോശം ആശയമായും ഫെമിനിസ്റ്റുകളെ മോശം സ്ത്രീകളായും മിക്കവാറും ആളുകൾ കണക്കാക്കാറുണ്ട്. അതുപോലെ ഫെമിനിസ്റ്റുകൾ എന്നാൽ പുരുഷന്മാരെ വെറുക്കുന്ന സ്ത്രീകളാണ് എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയയിൽ ഫെമിനിസത്തോട് വലിയ എതിർപ്പാണ്. പുരുഷാധിപത്യം വളരെ ശക്തമായി നിലനിൽക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. ചെറിയ മുടി പോലും ഫെമിനിസവുമായി ബന്ധപ്പെടുത്തി വലിയ വിമർശനങ്ങൾക്ക് കാരണമായിത്തീരാറുണ്ട്. ഫെമിനിസ്റ്റുകളെല്ലാം മോശം സ്ത്രീകളാണ് എന്നാണ് ഇവർ കരുതി വച്ചിരിക്കുന്നത്.

2021ൽ ടോക്കിയോ ഒളിമ്പിക്സിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയ ദക്ഷിണ കൊറിയൻ അമ്പെയ്ത്ത് താരം അൻ സാൻ, അവരുടെ ചെറിയ മുടിയുടെ പേരിൽ ഓൺലൈനിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അവളുടെ തലമുടി ഫെമിനിസ്റ്റുകളെ പോലെയാണ് എന്നും സമൂഹം കരുതുന്ന സ്ത്രീക്കെതിരാണെന്നും ആയിരുന്നു വിമർശനം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ