അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാനെ അക്രമിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ്; രണ്ട് ദിവസമായി ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന് ട്രംപ്

വരാൻ പോകുന്ന അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

‘ആഴത്തിലുള്ള ഈ ചര്‍ച്ചയ്ക്ക് പിന്നാലെ ഇറാന്റെ ഊര്‍ജ്ജോത്പാദന കേന്ദ്രത്തിങ്ങളിലേക്കും ഇറാനിയന്‍ പവര്‍ പ്ലാന്റിലേക്കുമുള്ള എല്ലാ സായുധ ആക്രമണങ്ങളും അടുത്ത അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ യുദ്ധ വകുപ്പിനോട് നിര്‍ദേശിച്ചു’, ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു.

ഇറാനെതിരായ യുഎസ് – ഇസ്രയേല്‍ ആക്രമണത്തിന്റെ ഭാഗമായി വീണ്ടും ഹോര്‍മൂസ് കടലിടുക്കിനുമേല്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയായിരുന്നു ഇറാന്‍. ഇറാൻ്റെ സംഘര്‍ഷബാധിത പ്രദേശമായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ വിദേശ കപ്പലുകള്‍ക്ക് ഇറാന്‍ 2 മില്യണ്‍ ഡോളര്‍( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

Latest Stories

അഞ്ച് ദിവസമല്ല, അഞ്ച് നൂറ്റാണ്ട് കഴിഞ്ഞാലും ഇറാനെ തൊടാൻ അമേരിക്കയ്ക്ക് സാധിക്കില്ല; ട്രംപിനെ പരിഹസിച്ച് ഇറാൻ മാധ്യമങ്ങൾ

IPL 2026: ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി നിർത്തി സൂര്യകുമാർ യാദവിനെ മുംബൈ നായകനാക്കണം: കെ ശ്രീകാന്ത്

ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ; ഔദ്യോഗീക റിപ്പോർട്ട് നൽകാതെ ഇറാൻ

'ഇത്തവണ ഞങ്ങൾ തന്നെ കപ്പ് തൂക്കും'; മുംബൈ ഇന്ത്യൻസ് നായകന്റെ വാക്കുകൾ വൈറൽ

വി. ഡി. സതീശൻ നുണ പറയുന്നവരുടെ രാജാവ്; അന്തസോടെയുള്ള മത്സരമല്ല കോണ്‍ഗ്രസിന്‍റേത് : വി. ശിവന്‍കുട്ടി

ലണ്ടനിലേക്ക് പറക്കാൻ പ്രത്യേക ഫ്ലൈറ്റ്, മൂന്നു ദിവസം ഇടവേള ലഭിച്ചാൽ വീട്ടിൽ പോകും; ഒടുവിൽ ആരോപണങ്ങൾക്കെതിരെ വിരാട് കോഹ്ലി രംഗത്ത്

ഇസ്രായേലിലെ ആണവകേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ; നൂറോളം പേർക്ക് പരിക്ക്

കൊല്ലത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇറാനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത് 210 കുട്ടികൾ; 1500 കുട്ടികൾക്ക് പരിക്ക്

'8,931 ദിവസങ്ങൾ' ഏറ്റവും കൂടുതൽ കാലം ഭരണത്തലവനായ വ്യക്തി; പുതിയ റെക്കോര്‍ഡുമായി നരേന്ദ്ര മോദി