മോദിവിരുദ്ധ പക്ഷം വിജയിക്കാന്‍ ബൈഡന്‍ ഇടപെട്ടു; ഇന്ത്യന്‍ സര്‍ക്കാരിനോട് നമ്മളിതു പറയണം; ഇതൊരു വലിയ ഡീലായിരുന്നു; വെളിപ്പെടുത്തലുമായി ഡൊണള്‍ഡ് ട്രംപ്

ഇന്ത്യയില്‍ മോദിവിരുദ്ധ പക്ഷം തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇടപെട്ടുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. നമ്മളെന്തിന് ഇന്ത്യയിലെ വോട്ടെടുപ്പില്‍ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് 21 ദശലക്ഷം ഡോളര്‍ അനുവദിക്കണം. ഞാന്‍ കരുതുന്നത് അത് മറ്റാരെയോ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമമായിരുന്നുവെന്ന് മിയാമിയില്‍ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയില്‍ ട്രംപ് പറഞ്ഞു.

ഇന്ത്യയില്‍ ജനാധിപത്യ പ്രക്രിയ കൂടുതല്‍ ശക്തമാക്കുന്നതിന് 2.1 കോടി ഡോളര്‍ സന്നദ്ധ സംഘടനയായ ‘യു.എസ് എയ്ഡ്’ വഴി നല്‍കിയത്. ഇത് ‘മറ്റുള്ളവര്‍ തെരഞ്ഞെടുക്കപ്പെടാനാ’യുള്ള ബൈഡന്റെ കളിയാണ്. ഇന്ത്യന്‍ സര്‍ക്കാരിനോട് നമ്മളിതു പറയണം. റഷ്യ നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പില്‍ പണം ചെലവഴിച്ചുവെന്ന് അറിയുമ്പോള്‍ ഇതൊരു ഒരു വലിയ ഡീലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഗവണ്‍മെന്റ് എഫിഷ്യന്‍സ് ഡിപ്പാര്‍ട്‌മെന്റ് യോഗത്തില്‍ ഇലോണ്‍ മസ്‌ക് ഇന്ത്യക്ക് യു.എസ് എയ്ഡ് പണം നല്‍കിയ കാര്യം പരാമര്‍ശിച്ചപ്പോഴും ട്രംപ് അതിനെ ചോദ്യം ചെയ്തിരുന്നു. എന്തിനാണ് 2.1 കോടി ഡോളര്‍ ഇന്ത്യക്കായി ചെലവഴിക്കുന്നത്, ഞാന്‍ വിചാരിക്കുന്നത് മറ്റാരെങ്കിലും അവിടെ തെരഞ്ഞെടുക്കപ്പെടാന്‍ ബൈഡന്‍ ശ്രമിച്ചൂവെന്നാണ്. ബംഗ്ലാദേശിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ 2.9 കോടി ഡോളറും ഇതേ പോലെ നല്‍കിയിട്ടുണ്ട്. ഏഷ്യക്കാര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നുണ്ട്. അവര്‍ക്കായി നമ്മള്‍ പണം ചെലവഴിക്കേണ്ട കാര്യമില്ലന്നും ട്രംപ് പറഞ്ഞു.

ഇന്ത്യക്ക് യുഎസ്എഐഡി സഹായം നല്‍കിയതിനെ കഴിഞ്ഞ ദിവസം ട്രംപ് വിമര്‍ശിച്ചിരുന്നു. ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന തീരുവ മൂലം ഇവിടെ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉയര്‍ത്തിയത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്