ലോകത്ത് കോവിഡ് ബാധിതർ 55 ലക്ഷത്തിലേക്ക്; മരണം മൂന്നര ലക്ഷത്തോടടുത്തു

ലോകത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി ഉയരുന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,46,535 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്.

അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തു. 99,300 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 19,614 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 617 മരണം റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ 1,686,442 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ബ്രസീലിൽ മൂന്നരലക്ഷത്തിലധികം പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 22,500 പേര്‍ ഇതിനകം മരിച്ചു. ഇന്നലെ 16,220 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായപ്പോള്‍ 703 പേര്‍ മരിച്ചു.

എന്നാല്‍ റഷ്യ, സ്‌പെയിന്‍, ഇറ്റലി, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തിന് ശമനം വന്നിട്ടുണ്ട്. റഷ്യയില്‍ 153 പേരും യുകെയില്‍ 118 പേരും സ്‌പെയിനില്‍ 74 പേരും ഇറ്റലിയില്‍ 50 പേരും ഫ്രാന്‍സില്‍ 35 പേരുമാണ് ഇന്നലെ മരിച്ചത്. ഇന്ത്യയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 138,000 ആയി. 24 മണിക്കൂറിൽ 7,113 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 156 പേർ മരിച്ചു. ഇതോടെ ആകെ മരണം 4,024 ആയി.

Latest Stories

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍