ലോകത്ത് ഭീഷണിയായി മാറിയ കോവിഡ് വൈറസ് രോഗബാധ മനുഷ്യന്റെ ശരീരത്തിൽ 9 മണിക്കൂർ നില നിൽക്കുമെന്ന് പുതിയ പഠനം. ജാപ്പനീസ് ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
മഹാമാരിയെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകുകയാണ് വേണ്ടതെന്നും ക്ലിനിക്കൽ ഇൻഫെക്‌ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിശദീകരിക്കുന്നു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലെ സാംപിൾ പരിശോധനയ്ക്കെടുത്താണ് പുതിയ കണ്ടെത്തൽ. ഒമ്പത് മണിക്കൂറോളം കോവിഡ് വൈറസ് മനുഷ്യ ചർമ്മത്തിൽ തുടരുന്നതോടെ സമ്പർക്കം വഴിയുള്ള രോഗവ്യാപന സാധ്യത വർധിക്കുന്നു.
കോവിഡ് വൈറസും ഫ്ലു വൈറസും എഥനോൾ പ്രയോഗിച്ചാൽ 15 സെക്കൻഡിനുള്ളിൽ നിർജീവമാകും. എഥനോളാണു ഹാൻഡ് സാനിറ്റൈസറുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത്.
നിരന്തരം കൈ കഴുകുന്നതോടെ വൈറസിനെ പ്രതിരോധിക്കാമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. അതേ സമയം കോവിഡുമായി താരതമ്യപ്പെടുത്തുമ്പോൾ എലിപ്പനിക്കു കാരണമാകുന്ന രോഗാണു മനുഷ്യചർമത്തിൽ 1.8 മണിക്കൂറോളമാണു നിലനിൽക്കുമെന്നും പഠനത്തിൽപറയുന്നു.