'ദുരന്തത്തിന്റെ വ്യാപ്തി അറിയിക്കാൻ മരിച്ചവരുടെ നീണ്ട നിര'; കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി ഒന്നാം പേജ് മാറ്റിവെച്ച് ന്യൂയോര്‍ക്ക് ടൈംസ്

അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഒരുലക്ഷത്തിലേക്ക് എത്തിയപ്പോൾ മണപ്പെട്ടവര്‍ക്കായി ആദ്യ പേജ് മാറ്റിവെച്ച് ന്യൂയോര്‍ക്ക് ടൈംസ്. വൈറസ് ബാധിച്ച് മരണമടഞ്ഞ ആളുകളുടെ പേരുകളുടെ ഒരു നീണ്ട പട്ടികയ്ക്കായാണ് ന്യൂയോര്‍ക്ക് ടൈംസ് ഞായറാഴ്ചത്തെ മുഴുവന്‍ ഒന്നാം പേജും നീക്കിവച്ചിരിക്കുന്നത്. ദുരന്തിന്റെ വ്യാപ്തി അറിയിക്കാനാണ് ഇത്തരത്തിൽ പത്രത്തിന്റെ ഒന്നാം പേജിൽ ആയിരം മരണവാർത്ത നൽകിയതെന്ന് ന്യൂയോർക്ക് ടൈംസ് പ്രതികരിച്ചു.

“യുഎസ് മരണങ്ങള്‍ 100,000 ന് സമീപം, കണക്കാക്കാനാവാത്ത നഷ്ടം” എന്ന ആറ് കോളം തലക്കെട്ടിനൊപ്പമാണ് 1000 പേരുടെ ഒറ്റവരിയിലുള്ള മരണവാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇവിടത്തെ 1,000 പേരുകള്‍ മണസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് പ്രതിഫലിപ്പിക്കുന്നത് പക്ഷേ ഒന്നും കേവലം അക്കങ്ങള്‍ മാത്രമല്ല. – അവര്‍ കുറിച്ചു.

40 വര്‍ഷത്തിനിടെ പത്രത്തില്‍ ഗ്രാഫിക്‌സ് മാത്രമുള്ള പേജുകള്‍ ഉണ്ടായിരുന്നിട്ടും ചിത്രങ്ങളില്ലാത്ത മുന്‍പേജുകളൊന്നും ഉണ്ടായിരുന്നതായി തനിക്ക് ഓര്‍മയില്ലെന്ന് ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ടോം ബോഡ്കിന്‍ പറഞ്ഞു.

നഷ്ടപ്പെട്ട ജീവിങ്ങളുടെ വിശാലതയും വൈവിധ്യവും അറിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സാധാരണ ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രാഫിക്‌സ് എന്നിവയുടെ സ്ഥാനത്ത് മരണപ്പെട്ടവരുടെ പട്ടിക മാത്രം നല്‍കിയതെന്ന് ഗ്രാഫിക്‌സ് ഡെസ്‌കിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സിമോണ്‍ ലാന്‍ഡണ്‍ അഭിപ്രായപ്പെട്ടു.

രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് അമേരിക്ക. ശനിയാഴ്ച വൈകുന്നേരം വരെ, 97,048 മരണങ്ങളും 16 ലക്ഷം വൈറസ് കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍