ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷത്തോട് അടുക്കുന്നു, മരണം 1.19 ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1505 മരണം

ലോകത്ത് കൊറോണ ബാധിതരായവരുടെ എണ്ണം 19.18ലക്ഷം. മരണ സംഖ്യ 1,19,483 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 6.82 ലക്ഷം പേര്‍ കൊവിഡ് ബാധിതരാണ്.

23,604 പേര്‍ അമേരിക്കയില്‍ മാത്രമായി മരിച്ചിട്ടുണ്ട്. ഇന്നലെ മാത്രമായി 28,917 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡ് ബാധിതരായി ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും അമേരിക്കയിലാണ്. 24 മണിക്കൂറിനിടെ 1505 പേരാണ് അമേരിക്കയില്‍ മരിച്ചത്.

എന്നാല്‍ 32,988 പേര്‍ അമേരിക്കയില്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്- 7349.

ഗള്‍ഫില്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചത് 109 പേരാണ്. സ്‌പെയിനില്‍ 547 പേര്‍ മരിച്ചപ്പോള്‍ ആശങ്കയായി ബ്രിട്ടനിലും മരണനിരക്ക് ഉയരുന്നു. 717 പേരാണ് ബ്രിട്ടനില്‍ ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയില്‍ 566 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 20,000 കടന്നു.

ലോകത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 4.43 ലക്ഷം കടന്നു. ലോകത്ത് തന്നെ ഏററവും കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടത്തിയ രാജ്യം അമേരിക്കയാണ്. ഇതും അമേരിക്കയില്‍ സ്ഥിരീകരിച്ച കൊറോണ കേസുകള്‍ കൂടാനുള്ള കാരണമാണ്. അമേരിക്ക(29.38ലക്ഷം), ഇറ്റലി-10.5ലക്ഷം, ജര്‍മ്മനി -13.2 ലക്ഷം വീതം ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് അമേരിക്കയിലാണെങ്കില്‍ ഇറ്റലിയാണ് മരണനിരക്കില്‍ മുന്നില്‍.12.7 % ആണ് ഇറ്റലിയുടെ മരണനിരക്ക്. യുകെ(12.5), ബെല്‍ജിയം(12.1), ഫ്രാന്‍സ്(10.8), നെതര്‍ലാന്‍ഡ്‌സ്(10.7), സ്‌പെയിന്‍(10.3), ഇറാന്‍(6.2) ചൈന(4), അമേരിക്ക(4) ജര്‍മ്മനി(2.4) എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളുടെ മരണനിരക്ക്.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു