'ബൈ ബൈ ടി​ക് ടോക് '; നിരോധനം ഏർപ്പെടുത്തി അമേരിക്ക

ചൈ​നീ​സ് ഷോ​ർ​ട്ട് വീഡി​യോ ആ​പ്പാ​യ ടി​ക് ടോ​കിന് നി​രോ​ധ​നം ഏർപ്പെടുത്തി അമേരിക്ക. ആപ്പ് സ്റ്റോറുകളിൽ നിന്നും ടി​ക് ടോ​ക് നീക്കം ചെയ്തു. നി​രോ​ധ​നം നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ ആ​പ് ഡൗ​ൺ​ലോ​ഡ് ചെയ്യാ​നും അ​പ്ഡേ​റ്റ് ചെ​യ്യാ​നും ക​ഴി​യി​ല്ല.

19-ന​കം ബൈ​റ്റ്ഡാ​ൻ​സ് ക​മ്പ​നി​യു​ടെ യുഎ​സി​ലെ മു​ഴു​വ​ൻ ആ​സ്തി​യും വി​റ്റൊ​ഴി​യ​ണ​മെ​ന്ന ജോ ​ബൈ​ഡ​ൻ സ​ർക്കാ​ർ ന​ട​പ്പാ​ക്കി​യ നി​യ​മം പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് പ്ര​വ​ർത്ത​നം നി​ർ​ത്തു​ന്ന​ത്. ആ​സ്തി വി​റ്റി​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്ത് നി​രോ​ധ​നം നേ​രി​ട​ണ​മെ​ന്ന വി​വാ​ദ​ നി​യ​മ​ത്തി​ന് സു​പ്രീം​കോ​ട​തി വെ​ള്ളി​യാഴ്ച അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.17 കോ​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ നി​യ​മം ഹ​നി​ക്കു​മെ​ന്ന ടി​ക് ടോ​കി​ന്റെ വാ​ദം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു.

പ്ര​വ​ർ​ത്ത​നം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ടി​ക് ടോ​ക് പു​റ​ത്തി​റ​ക്കി​യ പ്രസ്താവനയിൽ അറിയിച്ചിരുന്നു. അതേസമയം ടി​ക് ടോ​ക് യുഎസിൽ ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് അ​മേ​രി​ക്ക​ൻ ഉ​ട​മ​സ്ഥ​ത​യി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണ​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രി​ൻ ജീ​ൻ-​പി​യ​റി പ​റ​ഞ്ഞു. ട്രം​പ് ഭ​ര​ണ​കൂ​ട​മാ​ണ് നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​തെന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം