ബംഗ്ലാദേശിലെ ഇസ്‌കോണ്‍ കേന്ദ്രത്തിന് തീയിട്ടു; സന്ന്യാസിമാരോടും വിശ്വാസികളോടും സുരക്ഷയെക്കരുതി മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യ

ബംഗ്ലാദേശിലെ ‘ഇസ്‌കോണ്‍’ കേന്ദ്രമായ നംഹാട്ട സെന്റര്‍ തീയിട്ട് നശിപ്പിച്ചു. രാജ്യതലസ്ഥാനമായ ധാക്കയിലെ ധൂര്‍ ഗ്രാമത്തിലുള്ള ശ്രീശ്രീ രാധാകൃഷ്ണ ക്ഷേത്രവും ശ്രീശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായണ ക്ഷേത്രവും കലാപകാരികള്‍ തീയിട്ടു നശിപ്പിച്ചതായി ഇസ്‌കോണ്‍ വക്താവ് രാധാരമണ്‍ ദാസാണ് എക്‌സിലൂടെ വ്യക്തമാക്കി. ഹരേ കൃഷ്ണ നംഹാട്ട സംഘത്തിനു കീഴിലുള്ള ക്ഷേത്രങ്ങളാണ് കത്തിനശിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. അക്രമികള്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരപൊളിച്ചശേഷം ഉള്ളില്‍ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ബംഗ്ലാദേശില്‍ ഇസ്‌കോണിനെതിരേ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളെ കാവല്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികാരികളോ പോലീസോ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് രാധാരമണ്‍ ദാസ് ആരോപിച്ചു.

ജാമ്യം നിഷേധിക്കപ്പെട്ട ഹിന്ദു സമുദായ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ സുരക്ഷയിലും ഇസ്‌കോണ്‍ ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളെക്കുറിച്ച് ആശങ്കപ്രകടിപ്പിച്ച ഇസ്‌കോണ്‍ ഇന്ത്യ സന്ന്യാസിമാരോടും വിശ്വാസികളോടും സുരക്ഷയെക്കരുതി മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്

ഐപിഎലിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; ആരാധകർ നിരാശയിൽ

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ