ഓസ്ട്രിയയിൽ മുതിർന്ന പൗരൻമാർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കി

ഓസ്ട്രിയയിൽ ഇന്ന് മുതൽ മുതിർന്ന പൗരൻമാർക്ക് കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. വാക്‌സിൻ നിർബന്ധമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഓസ്ട്രിയ. പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലൻ ഉത്തരവിൽ ഒപ്പുവെച്ചതോടെയാണ് നിയമം നിലവിൽ വന്നത്.

ഇതിന് മുമ്പ് പാർലമെന്റിന്റെ ഇരുസഭകളും ബില്ലിന് അംഗീകാരം നൽകിയിരുന്നു. മാർച്ച് പകുതി മുതൽ പതിവ് പരിശോധനയിൽ പൊലീസ് ആളുകളുടെ വാക്‌സിനേഷൻ നിലയും പരിശോധിക്കും. സർക്കാർ അംഗീകരിച്ച കാരണങ്ങൾ കൊണ്ടല്ലാതെ വാക്‌സിനെടുക്കാത്തവർക്ക് 3,600 യൂറോ പിഴ ഈടാക്കും.

കഴിഞ്ഞ വർഷം നവംബറിലാണ് കോവിഡ് വാക്‌സിൻ നിർബന്ധമാക്കാനുള്ള തീരുമാനം ഓസ്ട്രിയ പ്രഖ്യാപിച്ചത്. ഏകദേശം ഒമ്പത് മില്യൻ ജനസംഖ്യയുള്ള ഓസ്ട്രിയയിൽ രണ്ട് മില്യൻ ആളുകൾക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത