ഇസ്രായേലിനെതിരെ പ്രതിഷേധം, ബംഗ്ലാദേശിലെ വിദേശ ബ്രാന്റുകള്‍ക്ക് നേരെ ആക്രമണം; കമ്പനികളുടെ ഷോറൂമുകള്‍ കൊള്ളയടിച്ചത് ഇസ്രായേല്‍ ബന്ധം ആരോപിച്ച്

ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ചതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ ബാറ്റ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഷോറൂമുകള്‍ ഇസ്രായേല്‍ ബന്ധം ആരോപിച്ച് കൊള്ളയടിച്ചു. ബംഗ്ലാദേശിലെ വിദേശ ബ്രാന്റുകളായ കെഎഫ്‌സി, ബാറ്റ, പിസാ ഹട്ട്, പ്യൂമ തുടങ്ങിയ കമ്പനികളുടെ ഔട്ട്‌ലെറ്റുകളിലാണ് ആക്രമണവും കൊള്ളയും നടന്നത്.

കമ്പനികള്‍ക്ക് ഇസ്രായേല്‍ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണവും കൊള്ളയും. ബംഗ്ലാദേശില്‍ തുടരുന്ന സാമ്പത്തിക-സാമൂഹ്യ അനശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ഇടക്കാല സര്‍ക്കാര്‍ ആഗോള നിക്ഷേപക സംഗമം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് വിദേശ കമ്പനികള്‍ക്ക് നേരെ ആക്രമണവും കൊള്ളയും.

ആക്രമണങ്ങള്‍ക്ക് പിന്നാലെ വിഷയത്തില്‍ പ്രതിഷേധവുമായി ചെക്ക് റിപ്പബ്ലിക്കന്‍ കമ്പനിയായ ബാറ്റ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് ഇസ്രയേലുമായി ബന്ധമില്ലെന്നും അക്രമസംഭവങ്ങളില്‍ ആശങ്കയുണ്ടെന്നും കമ്പനി അറിയിച്ചു. ബംഗ്ലാദേശിലെ സില്‍ഹട്ട്, ചിറ്റഗോങ്, ഘുല്‍ന, ബരിശാല്‍, കോമില, ധാക്ക തുടങ്ങിയ നഗരങ്ങളിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

ബംഗ്ലാദേശില്‍ ആക്രമിക്കപ്പെട്ട കമ്പനികള്‍ക്ക് ഇസ്രായേല്‍ ബന്ധമുണ്ടെന്ന അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ കോണുകളില്‍ പ്രതിഷേധം ഉയര്‍ന്നത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. അക്രമണ സംഭവങ്ങള്‍ക്ക് പിന്നാലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 70 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ