നടപടിക്രമങ്ങൾ ഓർത്ത് വിഷമിക്കേണ്ട ; അബുദാബിയിൽ ഇനി മരണസർട്ടിഫിക്കറ്റിനും ഓൺലൈൻ സംവിധാനം

എല്ലാ സേവനങ്ങളും ഡിജിറ്റലാക്കുവാൻ മത്സരിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ. അബുദാബിയിൽ നിന്ന് വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് മരണ സർട്ടിഫിക്കറ്റിനുള്ള നടപടിക്രമങ്ങളും ഓൺലൈൻ ആകുകയാണ്. ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ സനദ്കോം പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് മരണ സർട്ടിഫിക്കറ്റ് ഉടൻ കൈമാറും. കൂടാതെ കബറടക്കത്തിനു വേണ്ട നടപടികൾ പൂർത്തിയാക്കാൻ കബർസ്ഥാനിലേക്കും നിർദേശം നൽകും.

യുഎഇ പൗരന്മാർക്കായി അബുദാബിയിൽ പരീക്ഷണാർഥമാണ് ഈ സേവനം ആരംഭിക്കുന്നത്. പുതിയ സംവിധാനം വിജയം കണ്ടെത്തിയാൽ എല്ലാ രാജ്യക്കാർക്കും ലഭ്യമാക്കി യുഎഇയിൽ ഉടനീളം വ്യാപിപ്പിക്കും. പ്രവാസികൾക്കും ഇത് ഏറെ ഗുണം ചെയ്യും. ഉറ്റവരുടെ വേർപാടിൽ വേദനിച്ച് ഇരിക്കുന്നവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിവിധ ഓഫിസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓൺലൈൻ സംവിധാനം.

എമിറേറ്റിലെ 7 സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഡിജിറ്റലായി ഏകീകരിച്ചാണ് നടപടികൾ ലഘൂകരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ ഒരു പ്രതിനിധിയെ നിയോഗിക്കും. മരണ സർട്ടിഫിക്കറ്റ് നേടൽ, സംസ്‌കാരത്തിനുള്ള ക്രമീകരണം, പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ ഇടപാടുകൾ പൂർത്തിയാക്കാൻ ഈ പ്രതിനിധി കുടുംബങ്ങളെ സഹായിക്കും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ