പൂർണ ​ഗർഭിണി, പ്രസവമുറിയിലേക്ക് എത്തിയത് സൈക്കിളില്‍ ; ന്യൂസിലന്‍ഡ് എം.പി ജൂലി വീണ്ടും വാർത്തയിൽ

പൂര്‍ണ ഗര്‍ഭിണികള്‍ സൈക്കിള്‍ ചവിട്ടിയാല്‍ ഒന്നും സംഭവിക്കില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗം ജൂലി ആന്‍ ജെന്റര്‍. ഗര്‍ഭിണിയായ ജൂലി സൈക്കിള്‍ ചവിട്ടിയാണ് ആശുപത്രിയിലേക്ക് എത്തിയത്. ആശുപത്രിയില്‍ എത്തി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും അവര്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. തനിക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു എന്ന കാര്യം ഫെയ്സ്ബുക്കിലൂടെയാണ് ജൂലി അറിയിച്ചത്.

‘ഇന്ന് പുലര്‍ച്ചെ 03.04ന് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഞങ്ങള്‍ സ്വാഗതം ചെയ്തു. പ്രസവസമയത്ത് സൈക്കിള്‍ ചവിട്ടാന്‍ പദ്ധതിയിട്ടിരുന്നില്ല, പക്ഷേ അത് സംഭവിച്ചു’ എന്നാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും ജൂലി പറയുന്നു.

നിരവധി ആളുകളാണ് പോസ്റ്റിന് താഴെ അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. ജൂലിയുടെ മനോധൈര്യത്തെയും ആളുകള്‍ പ്രശംസിക്കുകയാണ്. ആദ്യമായല്ല ന്യൂസിലന്‍ഡ് എംപിയായ ജൂലി ആന്‍ ജെന്റര്‍ സൈക്കിളില്‍ പ്രസവത്തിനായി ആശുപത്രിയില്‍ എത്തുന്നത്. 2018ല്‍ തന്റെ ആദ്യ പ്രസവത്തിനും ജൂലി സൈക്കിളിലാണ് എത്തിയത്. വീട്ടില്‍ നിന്നും ഒരു കിലോമിറ്റര്‍ അകലെയുള്ള ആക്ലാന്‍ സിറ്റിയിലെ ഹോസ്പിറ്റല്‍ വരെയാണ് സൈക്കിള്‍ ചവിട്ടിയത്.

സൈക്കിളിലെ യാത്ര തന്റെ മാനസികാവസ്ഥ പോസിറ്റീവാക്കിയെന്നും ജൂലി അന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യുഎന്‍ മീറ്റിംഗില്‍ പങ്കെടുത്തത് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ