തുടര്‍ച്ചയായി 58 മണിക്കൂര്‍ ചുംബനം; വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകള്‍ ചേര്‍ത്ത്; ഗിന്നസ് റെക്കോര്‍ഡ് നേടിയ ദമ്പതികള്‍ വേര്‍പിരിഞ്ഞു

തുടര്‍ച്ചയായി 58 മണിക്കൂര്‍ ചുംബിച്ച് ലോക റെക്കോര്‍ഡ് നേടിയ ദമ്പതികള്‍ വേര്‍പിരിഞ്ഞു. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ തായ്ലന്‍ഡില്‍ നിന്നുള്ള എക്കച്ചായ് തിരനാരത്തും ഭാര്യ ലക്ഷണയുമാണ് വേര്‍പിരിഞ്ഞതായി സ്ഥിരീകരിച്ചത്. ഇരുവരും 58 മണിക്കൂറും 35 മിനിറ്റും തുടര്‍ച്ചയായി ചുംബിച്ചാണ് ലോക റെക്കോര്‍ഡ് നേടിയത്.

പട്ടായ ബീച്ചില്‍ 2013 ല്‍ നടന്ന മത്സരത്തിലൂടെയാണ് എക്കച്ചായ് തിരനാരത്തും ലക്ഷണയും ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. ബിബിസി സൗണ്ട് സ് പോഡ്കാസ്റ്റ് വിറ്റ്‌നസ് ഹിസ്റ്ററി എന്ന പരിപാടിയിലൂടെയാണ് എക്കച്ചായി വേര്‍പിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയത്. വേര്‍പിരിഞ്ഞെങ്കിലും അന്ന് റെക്കോര്‍ഡ് നേടിയതില്‍ അഭിമാനമുണ്ടെന്ന് എക്കച്ചായ് പറഞ്ഞു.

മത്സരത്തിന്റെ നിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നെന്നും എക്കച്ചായ് ഓര്‍ത്തെടുത്തു. ശുചിമുറികള്‍ ഉപയോഗിക്കുന്നതിന്റെ ഇടവേളകളില്‍ പോലും ചുണ്ടുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കണം. വെള്ളം കുടിക്കുന്നത് പോലും ചുണ്ടുകള്‍ ചേര്‍ത്തിട്ട് തന്നെ ആയിരിക്കണം. ആ ഗിന്നസ് റെക്കോര്‍ഡ് നേടിയതില്‍ അഭിമാനമുണ്ടെന്നും എക്കച്ചായ് കൂട്ടിച്ചേര്‍ത്തു.

അവധിക്കാലം ചെലവഴിക്കുന്നതിനു വേണ്ടിയായിരുന്നു ദമ്പതികള്‍ അന്ന് തായ്‌ലാന്‍ഡില്‍ എത്തിയത്. പ്രണയയദിനത്തോടനുബന്ധിച്ചായിരുന്നു മത്സരം. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 13ലക്ഷം രൂപയും ഡയമണ്ട് മോതിരവുമായിരുന്നു സമ്മാനം.

Latest Stories

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു