ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു; പാസ്പോർട്ട് സറണ്ടർ ചെയ്തവർ ഇരട്ടിയായി

ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വൻതോതിൽ പെരുകുന്നതായി റിപ്പോർട്ട്. 2014-നും 2022-നും ഇടയിൽ ഗുജറാത്തിൽ നിന്നുള്ള 22,300 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചുവെന്ന് കേന്ദ്രസർക്കാർ കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയാണ് ഇത്തവണ ഗുജറാത്തിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ. 30-45 വയസിനിടയിലുള്ളവരാണ് പൗരത്വം ഉപേക്ഷിച്ചവരിൽ ഭൂരിഭാഗവുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

2023-ൽ 485 പാസ്പോർട്ടുകളാണ് ഗുജറാത്തിൽ സറണ്ടർ ചെയ്‌തത്. 2022 ൽ പാസ്പോർട്ട് സറണ്ടർ ചെയ്തതവരുടെ എണ്ണം 241 ആയിരുന്നു. 2024 മെയ് വരെ 244- പാസ്പോർട്ടുകൾ സറണ്ടർ ചെയ്‌തിട്ടുണ്ടെന്ന് സൂറത്ത്, നവസാരി, വൽസാദ്, നർമ്മദ എന്നിവയുൾപ്പെടെ ദക്ഷിണ ഗുജറാത്ത് മേഖലയിലെ റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിന്നുള്ള കണക്കുകൾ പറയുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ എല്ലാവരും യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സ്ഥിരതാമസമാക്കിയവരാണെന്നും കണക്കുകൾ പറയുന്നു.

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പാസ്പോർട്ടുകൾ സറണ്ടർ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ പൗരത്വം ഉപേക്ഷിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഡൽഹിയാണ് ഇതിൽ ഒന്നാമത്. 60,414 പേരാണ് ഡൽഹിയിൽ ഈ കാലയളവിൽ പൗരത്വം ഉപേക്ഷിച്ചത്. രണ്ടാമതുള്ള പഞ്ചാബിൽ 28,117 പേർ പൗരത്വം ഉപേക്ഷിച്ചതെന്നാണ് കണക്കുകൾ.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ