ഇനി കൈരളി ചാനലില്‍ അല്ല, തിയേറ്ററില്‍ കാണാം! മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം റീ റിലീസിന്; പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

മലയാളത്തില്‍ ഫോര്‍ കെ അറ്റമോസില്‍ ‘സ്ഫടികം’ എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചത്. മൂന്ന് കോടിയോളം കളക്ഷന്‍ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടി അനശ്വരമാക്കിയ ഒരു സിനിമ കൂടി ഫോര്‍ കെ അറ്റ്‌മോസില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

മമ്മൂട്ടിയുടെ കരിയറില്‍ ബെസ്റ്റ് സിനിമകളില്‍ ഒന്നായ ‘വല്ല്യേട്ടന്‍’ ആണ് ആ സിനിമ. ചിത്രത്തിന്റെ നിര്‍മാതാവ് ബൈജു അമ്പലക്കരയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് സംസാരിച്ചത്. സ്ഫടികം കണ്ട് ഇഷ്ടപ്പെട്ടതു കൊണ്ടാണ് വല്ല്യേട്ടന്‍ ഇറക്കാന്‍ തീരുമാനിച്ചത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

”സ്ഫടികം’ ഫോര്‍ കെയില്‍ ഇറക്കിയത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഞാനും തിയേറ്ററില്‍ പോയി പടം കണ്ടിരുന്നു. ഇപ്പോഴത്തെ ന്യൂജനറേന്‍ ഈ സിനിമ തിയറ്ററില്‍ കണ്ടിട്ടില്ല. ടിവിയിലെ കണ്ടിട്ടുള്ളൂ. ഫോര്‍കെ അറ്റ്‌മോസില്‍ അത് വളരെ മനോഹരമായിരുന്നു. അതുപോലെ വല്ല്യേട്ടന്‍ എന്ന സിനിമ ഞാന്‍ ഫോര്‍ കെയില്‍ ചെയ്യാനുള്ള തീരുമാനത്തിലാണ്.”

”അതിന്റെ പണികള്‍ ഉടനെ തുടങ്ങണം. വല്ല്യേട്ടന്റെ പല രംഗങ്ങളും യുട്യൂബ് പോലുള്ളവയില്‍ മോഷണം ചെയ്തിട്ടുണ്ട്. ഞാന്‍ അറിയാതെ കള്ള ഒപ്പിട്ട് റൈറ്റ് കൊടുക്കുകയൊക്കെ ഉണ്ടായി. നിലവില്‍ സിനിമയ്ക്ക് മൊത്തത്തില്‍ സ്റ്റേ വാങ്ങിച്ച് ഇട്ടേക്കുവാണ്. വല്ല്യേട്ടന്‍ സിനിമ ലോകത്ത് ആരും ഇനി തൊടാതിരിക്കാന്‍ വേണ്ടി കോടതിയില്‍ നിന്നും സ്റ്റേയും വാങ്ങിച്ചു.”

”ഇനി കുറച്ച് കാര്യങ്ങളൊക്കെ ചെയ്യാനുണ്ട്. അതിന് ശേഷം സിനിമയുടെ ഫോര്‍ കെ ചെയ്യും. ഇത് എത്ര നീണ്ടു പോകുന്നോ അത്രയും നല്ലതാണ്. കാരണം ന്യൂ ജനറേഷന്‍ വളര്‍ന്നു കൊണ്ടിരിക്കയല്ലേ. അവര്‍ക്ക് വേണ്ടിയാണ് നമ്മളിത് ചെയ്യാന്‍ പോകുന്നത്. ഫോര്‍ കെ അറ്റ്‌മോസില്‍ ഞാനും ഷാജി കൈലാസും കൂടി എറണാകുളം സവിത തിയേറ്ററില്‍ ഇട്ട് സിനിമ കണ്ടിരുന്നു.”

”ഒരു റീല്‍ മാത്രം. എന്തൊരു മനോഹരമായിരുന്നു. മമ്മൂക്കയുടെ സൗന്ദര്യത്തെ കുറിച്ച് ഒന്നും പറയാനില്ല. അത്രയും മനോഹരമായാണ് അതില്‍ അദ്ദേഹത്തെ കാണിക്കുന്നത്. എന്തായാലും വല്ല്യേട്ടന്‍ ഉടന്‍ ഫോര്‍ കെ കാണും” എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക