ഇനി ഓർമ്മ; ഹൃദയം കവർന്ന ലതാജീ ഹിറ്റ്‌ സോങ്‌സ്

ലത മങ്കേഷ്കർ ഓർമ്മയാകുമ്പോഴും അവർ ജനപ്രിയമാക്കിയ ഗാനങ്ങൾ ആർക്കും മറക്കാൻ കഴിയില്ല.അവയിൽ ചിലത്

40,000 ത്തിൽ അധികം സിനിമാ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ലതാ മങ്കേഷ്ക്കറിന്റെ സിഗ്നേച്ചർ ഗാനം എന്നറിയപ്പെടുന്നത് ‘ഏ മേരി വദൻ കി ലോഗോ’ എന്ന ദേശഭക്തി ഗാനമാണ്. 1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ മരിച്ച സൈനികർക്കുള്ള ആദരവായി ഈ പാട്ട് എഴുതിയത് കവി പ്രദീപ്‌ ആണ്. സി രാമചന്ദ്രയാണു സംഗീതം നൽകിയത്. 1963ലെ റിപ്പബ്ലിക് ദിനത്തിൽ ലതാ മങ്കേഷ്‌കർ ഈ പാട്ട് പാടുന്നത് കേട്ട് സാക്ഷാൽ ജവർഹർ ലാൽ നെഹ്‌റു കരഞ്ഞത് പാട്ടിനെ അനശ്വരതയിലേക്കുയർത്തി.

ലതാ മങ്കേഷ്കറിന്റെ ശബ്ദത്തെ ഏറ്റവും മനോഹരമായി ഉപയോഗിച്ച പാട്ടാണ് ആപ് കീ നസരോനേ സംജാ… . 1962ൽ പുറത്തിറങ്ങിയ ധർമേന്ദ്ര ചിത്രം .അൻപഥിലെ ഈ ഗാനത്തിന് അനവധി കവർ പതിപ്പുകളാണ് ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ളത്. ലതാ മങ്കേഷ്കറിന്റെ കരിയറിനെ ഈ പാട്ടിൽ നിന്നു മാറ്റി നിർത്താനാവില്ല. ഒരു കാലത്തെ പ്രണയത്തിന്റെ ഈണം എന്നാണ് ‘ആപ് കീ നസരോനേ സംജാ’ അറിയപ്പെടുന്നത്.

ഇന്ത്യൻ സിനിമയിലെ വേട്ടയാടപ്പെടുന്ന ഈണം എന്നറിയപ്പെടുന്ന തൂ ജഹാം ജഹാം ചലേഗാ… . ലതാ മങ്കേഷ്കറിന്റെ ശബ്ദം കൊണ്ടു സ്നേഹവും ഭീതിയും വാത്സല്യവും വിരഹവും നിറച്ച പാട്ട്. 1966ൽ പുറത്തിറങ്ങിയ ‘മേരാ സായാ’ എന്ന സിനിമയിലേതാണ് ഈ ഗാനം. ദൈവികമായ ആലാപനം എന്നാണ് ലതയുടെ ആലാപനം കേട്ട് ‌സംഗീത നിരൂപകർ ഉൾപ്പെടെയുള്ളവർ ഈ പാട്ടിനെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഇന്ത്യൻ സിനിമാ ചരിത്രത്തിന്റെ ഭാഗമാണ് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ചിത്രം. സിനിമയെ വലിയ ഹിറ്റ് ആക്കിയതിൽ പാട്ടുകൾക്കും വളരെ വലിയ പങ്കുണ്ട്. ‘തുജേ ദേഖാ തോ യേ ജാന, സനം’ എന്ന ഗാനത്തിൽ ലത മങ്കേഷ്കറിന്റയും കജോളിന്റെയും ശബ്ദങ്ങൾ തമ്മിലുള്ള സാമ്യം അഭിനന്ദിക്കപ്പെട്ടിരുന്നു.

‘ഗൈഡ്’ എന്ന ഇന്ത്യൻ സിനിമ ഏറ്റവുമധികം ഓർത്തു വയ്ക്കപ്പെടുന്നത് ആജ് ഭിർ ജീനേ കി തമന്ന ഹേ.. എന്ന ഫാസ്റ്റ് നമ്പറിന്റെ പേരിലാണ്. പാട്ടിലെ ലത മങ്കേഷ്കറിന്റെ വ്യത്യസ്തമായ ആലാപനം കയ്യടി നേടിയിരുന്നു. ഒരു കാലത്ത് റേഡിയോ നിലയങ്ങളിലൂടെ ഏറ്റവുമധികം ആളുകൾ കേൾക്കാൻ ആവശ്യപ്പെട്ട പാട്ടായിരുന്നു ഇത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്