ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ച് കാപ്പന്‍; ' ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല; ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ല'

അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് എന്‍സിപി ദേശിയ നേതാവ്. അദേഹത്തെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല. ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. എന്നാല്‍ മാണി സി കാപ്പന്റെ പ്രസ്താവന അപലപനീയമെന്നാണ് പാര്‍ട്ടി എം.എല്‍.എയായ എകെ ശശീന്ദ്രന്റെ നിലപാട്.

പാര്‍ട്ടിക്ക് ഒരു മന്ത്രി സ്ഥാനത്തിനു വേണ്ടി എം.എല്‍എമാരെ ചാക്കിട്ട് പിടിക്കേണ്ട ആവശ്യമില്ലന്നും മാണി സി കാപ്പന്‍ പറഞ്ഞു. ഗണേഷ് കുമാറിനെയും കോവൂര്‍ കുഞ്ഞുമോനെയും മന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ല. പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെയും മാണി സി കാപ്പന്‍ രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് സംസ്ഥാന പ്രസിഡന്റിന്റെ പല തീരുമാനങ്ങളും എടുക്കുന്നതെന്നും കാപ്പന്‍ വിമര്‍ശിച്ചു.

എന്നാല്‍ എന്‍സിപിയില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന് പീതാംബര്‍ മാസ്റ്റര്‍ അറിയിച്ചു. ഇനി താന്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലന്നും അദേഹം വ്യക്തമാക്കി. പാര്‍ട്ടി മന്ത്രിയാകാന്‍ ഒരു എംഎല്‍എമാരെയും സമീപിച്ചിട്ടില്ല. പാര്‍ട്ടിയിലേക്ക് ആര് വന്നാലും സ്വീകരിക്കുമെന്നും അദേഹം അറിയിച്ചു.

Latest Stories

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം