നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ; പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ. പാർലമെന്ററി സമിതിക്ക് മുൻപിൽ ആണ് വീഴ്ച സമ്മതിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു. എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശം നൽകി. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം അറിയിച്ചു. കേന്ദ്ര മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തി. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയം ആയത് കൊണ്ട് കൂടുതൽ വിശദികരിക്കാൻ കഴിയില്ല എന്ന് എൻടിഎ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് കൂടുതൽ അറിയിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

വീഴ്ച്ച തുടർന്നും ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നത് ചർച്ച ചെയ്തെന്നും അദേഹം പറഞ്ഞു. പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പർ ചോർച്ച ബാധിച്ചു എന്ന് എൻടിഎ അറിയിച്ചു. ഇൻ്റലിജൻസ് പരാജയം ചർച്ച ചെയ്യപ്പെടേണ്ടത് ഉണ്ട് എന്ന അഭിപ്രായം പാർലമെൻ്റ് സമിതി മുന്നോട്ട് വെച്ചു. ഉന്നത അധികാരികൾ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണം. ധർമേന്ദ്ര പ്രധാൻ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടത് പാർലമെൻ്ററി സമിതി ചർച്ച ചെയ്തെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

Latest Stories

“സേഫ് മാൻ-അവേഴ്സ്” പിന്നിലെ അസുരക്ഷിത ജീവിതങ്ങൾ

'വികസന വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവുമായി യോജിച്ച് പ്രവർത്തിക്കും, പുതിയ സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു'; വി മുരളീധരൻ

13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി മന്ത്രി കെ.എം ഷാജി; ഒമ്പതാം നമ്പർ ചെന്നിത്തലയ്ക്ക്

ബിജെപിയെ ഇൻസ്റ്റയിൽ തോൽപ്പിച്ചു, പിന്നാലെ കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പൂട്ട്; തൊട്ടുപിന്നാലെ പുതിയത് തുറന്ന് സിജെപി

'മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശമാരുടെ കണ്ണീരിന്റെ പുഴ, ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ചവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം'; പ്രേംകുമാര്‍

'പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശൽ'; സിന്ധുവിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് 12കാരൻ ജീവനൊടുക്കി

സഗൗരവം പിണറായി വിജയന്‍, പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് നിറഞ്ഞ ചിരിയോടെ ഡയസിലെത്തി കൈകൊടുത്തു

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടി; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...; നിയമസഭയില്‍ 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍