'നിങ്ങൾ സെലിബ്രിറ്റി ഒക്കെ ആയിരിക്കും, പക്ഷേ വായിൽ തോന്നിയത് പറയരുത്'; ജഗദീപ് ധന്‍കറും ജയ ബച്ചനും തമ്മിൽ വാക്കേറ്റം, രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധന്‍കറും സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചനും തമ്മിൽ വാക്കേറ്റം. ജയ ബച്ചനെ, ജയാ അമിതാഭ് ബച്ചന്‍ എന്ന് അഭിസംബോധന ചെയ്തതിനെ ചൊല്ലിയാണ് രാജ്യസഭയിൽ വാക്കേറ്റമുണ്ടായത്. അതിനിടയിൽ രാജ്യസഭ അധ്യക്ഷന്റെ ശരീര ഭാഷ ശരിയല്ലെന്ന ജയാ ബച്ചന്‍റെ പരാമര്‍ശം പ്രശ്നങ്ങൾ സങ്കീർണമാക്കി. അതേസമയം രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജഗദീപ് ധന്‍കറുടെ നടപടിയിൽ ഇംപീച്ച്മെന്റ് പ്രമേയത്തിന് നീക്കം നടത്താണ് പ്രതിപക്ഷ നീക്കം.

സെലിബ്രിറ്റിയായതുകൊണ്ട് ജയ ബച്ചന്‍ വായില്‍ തോന്നിയത് പറയരുതെന്ന് ജഗദീപ് ധന്‍കർ പറഞ്ഞു. മര്യാദ കെട്ട പരാമര്‍ശം അസഹനീയമാണെന്നും ജഗദീപ് ധന്‍കര്‍ പറഞ്ഞു. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ജയാ ബച്ചന്‍ ശ്രമിക്കുന്നതെന്നും ജഗദീപ് ധന്‍കര്‍ ആരോപിച്ചു.

‘ഞാനൊരു അഭിനേതാവാണ്. എനിക്ക് ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും മനസിലാകും. നിങ്ങളുടെ സംസാരരീതി ശരിയല്ല’, എന്ന് ജയ ബച്ചന്‍ പറഞ്ഞു. ഇതോടെ ജയ ബച്ചന്‍ നടിയാണെങ്കില്‍ താന്‍ സഭയിലെ സംവിധായകനാണെന്നും, സംവിധായകന്‍ പറയുന്നത് കേള്‍ക്കണമെന്നും ധന്‍കര്‍ ക്ഷുഭിതനായി. പിന്നാലെ പ്രതിപക്ഷത്തിനെതിരെ ജഗദീപ് ധന്‍കർ ആഞ്ഞടിച്ചു. ജഗദീപ് ധന്‍കര്‍ അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്ന് ജയ ബച്ചന്‍ ആരോപിച്ചു. സഭാധ്യക്ഷന്‍ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷവും ധൻകറിനെതിരെ രംഗത്ത് വന്നു.

ധൻകറിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കർ സമയം അനുവദിക്കുന്നില്ലെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും കോഗ്രസ് ആരോപിച്ചു.

ധൻകറിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കർ സമയം അനുവദിക്കുന്നില്ലെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും കോഗ്രസ് ആരോപിച്ചു.

അതേസമയം രാജ്യസഭയിൽ നേരത്തെ രണ്ടു തവണ ഇതേ കാര്യത്തിൽ ജയാ ബച്ചൻ പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും ‘സർ, ജയാ ബച്ചൻ മാത്രം മതി’ എന്ന് പറഞ്ഞ് ഉപരിഷ്ട്രപതിയെ അവർ എതിർത്തിരുന്നു. കഴിഞ്ഞ മാസം ‘ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ സിങിനെ എതിർത്ത ജയ, ‘സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിലാണ് അംഗീകരിക്കപ്പെടുന്നതെന്നും സ്ത്രീകൾക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ല’ എന്നും വിമർശിച്ചിരുന്നു.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു