അംഗീകാരമില്ലാത്ത മദ്രസകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യോഗി സര്‍ക്കാര്‍; ഉടന്‍ അടച്ച് പൂട്ടിയില്ലെങ്കില്‍ ദിവസം 10,000 പിഴ

ഉത്തര്‍പ്രദേശില്‍ മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെ രജിസ്‌ട്രേഷനും അംഗീകാരവും ഇല്ലാത്ത മദ്രസകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. മുസഫര്‍ ജില്ലയിലെ മദ്രസകളാണ് പ്രധാനമായും അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുസഫര്‍ ജില്ലയില്‍ മാത്രം അംഗീകാരമില്ലാത്ത നൂറോളം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത്തരം മദ്രസകള്‍ ഉടന്‍ പൂട്ടിയില്ലെങ്കില്‍ ദിവസം പതിനായിരം രൂപ പിഴ അടയ്ക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതോടകം 12 മദ്രസകള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയതായാണ് വിവരം. മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയത് ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറാണെന്ന് മുസഫര്‍ നഗറിലെ പ്രാഥമിക ശിക്ഷ അധികാരി ശുഭം ശുക്ല അറിയിച്ചു.

അംഗീകാരമില്ലാത്ത നൂറോളം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതായി മുസഫര്‍ നഗറിലെ ന്യൂനപക്ഷ വിഭാഗം അറിയിച്ചു. അംഗീകാരമില്ലാത്ത മദ്രസകളോട് രജിസ്റ്റര്‍ ചെയ്യാന്‍ അറിയിച്ചതായും അതിനുള്ള നടപടി ക്രമങ്ങള്‍ പ്രയാസമേറിയതല്ലെന്നും ശുഭം ശുക്ല കൂട്ടിച്ചേര്‍ത്തു. അതേ സമയം മുസഫര്‍ നഗറിലെ മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയത് ചില പ്രത്യേക മത വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണെന്ന് ജാമിയത്ത് ഉലേമ ഇ ഹിന്ദ് ഉത്തര്‍പ്രദേശ് സെക്രട്ടറി ഖാരി സാക്കിര്‍ ആരോപിച്ചു.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്