സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാം, എല്ലാ സ്ത്രീകള്‍ക്കും പൂര്‍ണ അവകാശമുണ്ടെന്ന് സുപ്രീം കോടതി

സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അവകാശം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്ന് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ മകളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ഹാദിയ കേസില്‍ മാതാപിതാക്കളുടെ കസ്റ്റഡിയ്ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍വെയ്ക്കാനുള്ള അവകാശം മാതാവിനു നല്‍കി കുടുംബ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായശേഷം കുവൈറ്റിലുള്ള പിതാവിനൊപ്പം കഴിയാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് മാതാവ് കോടതിയെ സമീപിച്ചത്. മുന്‍ ഉത്തരവ് തള്ളിയ സുപ്രീംകോടതി പെണ്‍കുട്ടിയ്ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.

പ്രായപൂര്‍ത്തിയായ യുവതിയെന്ന നിലയില്‍ നിലയില്‍ അവര്‍ക്ക് അവരുടെ സ്വാതന്ത്ര്യം ആസ്വദിക്കാം. അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് പോകാനും . ഇഷ്ടമുള്ളത് ചെയ്യാനുമുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. തന്റെ ലക്ഷ്യം നേടാനുള്ള അവകാശം പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കുണ്ട്. ലക്ഷ്യത്തിലേക്കുള്ള അവരുടെ യാത്രയെ തടസപ്പെടുത്താനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി