ഭാര്യ ലൈംഗിക ബന്ധത്തിന് തയ്യാറാവുന്നില്ല; ഡോക്ടറില്‍ നിന്ന് യുവാവ് ആ സത്യമറിഞ്ഞു; ഒടുവില്‍ വിവാഹം അസാധുവാക്കി

മധ്യപ്രദേശില്‍ ഏഴ് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ വിവാഹം അസാധുവാക്കി യുവാവ്. വിവാഹ ശേഷം ലൈംഗിക ബന്ധത്തിന് ശ്രമിക്കുമ്പോഴെല്ലാം ഭാര്യ ഒഴിഞ്ഞുമാറിയിരുന്നു. സംഭവം പതിവായതോടെ യുവാവ് ഭാര്യയെയും കൂട്ടി ഡോക്ടറെ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ഭാര്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് കണ്ടെത്തി.

ഇതേ തുടര്‍ന്ന് യുവാവ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. എന്നാല്‍ വിവാഹമോചനം നല്‍കണമെങ്കില്‍ യുവാവ് നഷ്ടപരിഹാരം നല്‍കണമെന്ന് ഭാര്യ വീട്ടുകാര്‍ പറഞ്ഞതോടെയാണ് വിവാഹം അസാധുവാക്കാന്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിവാഹമോചന കേസ് പിന്‍വലിച്ച് യുവാവ് വിവാഹം അസാധുവാക്കാന്‍ പരാതി നല്‍കുകയായിരുന്നു.

2014 ജൂലൈയിലാണ് യുവാവ് ട്രാന്‍സ്‌ജെന്‍ഡറെ വിവാഹം ചെയ്തത്. 2016ല്‍ ആയിരുന്നു യുവാവ് വിവാഹം അസാധുവാക്കാന്‍ കോടതിയെ സമീപിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ തന്റെ വ്യക്തിത്വം മറച്ചുവച്ച് വിവാഹം ചെയ്തുവെന്ന് കോടതി കണ്ടെത്തിയതോടെയാണ് വിവാഹം അസാധുവാക്കിയത്.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ