രക്ഷിതാക്കള്‍ രണ്ട് പേരും ഐഎഎസ് ഉദ്യോഗസ്ഥരെങ്കില്‍ എന്തിനാണ് സംവരണം ആവശ്യപ്പെടുന്നത്?; സംവരണത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

സംവരണത്തെയും സാമൂഹിക പരിതസ്ഥിതിയുടെ ചലനാത്മകതയും സംബന്ധിച്ച വിഷയത്തില്‍ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി സുപ്രീം കോടതി. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങള്‍ ഇപ്പോഴും ക്വാട്ടാ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നതിനെ സുപ്രീം കോടതി വെള്ളിയാഴ്ച ചോദ്യം ചെയ്തു. വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ച കുടുംബങ്ങളുടെ ക്വാട്ട ആനുകൂല്യങ്ങള്‍ക്കായുള്ള നിരന്തരമായ ആവശ്യത്തെ ചോദ്യം ചെയ്താണ് സുപ്രീം കോടതി ക്രീമി ലെയര്‍ തത്വം ചൂണ്ടിക്കാട്ടിയത്.

പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ വിഭാഗത്തിലുള്ളവരുടെ സംവരണാനുകൂല്യങ്ങളെക്കുറിച്ചുള്ള ഒരു കേസ് പരിഗണിക്കവെ, രണ്ട് രക്ഷിതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരായവരുടെ കുട്ടികള്‍ക്ക് സംവരണം ആവശ്യമുണ്ടോ എന്നാണ് സുപ്രീം കോടതി ചോദിച്ചത്.

”രണ്ട് രക്ഷിതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കില്‍, എന്തിനാണ് സംവരണം ആവശ്യപ്പെടുന്നത്?’

വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതി സാമൂഹിക പരിതസ്ഥിതിയുടെ ചലനാത്മകതയിലേക്ക് നയിക്കുമെന്നും കോടതി പ്രത്യേകം സൂചിപ്പിച്ചു.

”വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സോഷ്യല്‍ മൊബിലിറ്റി ഉണ്ടാകുന്നുണ്ട്. കുട്ടികള്‍ക്ക് വീണ്ടും സംവരണം ആവശ്യപ്പെട്ടാല്‍, ഇതില്‍ നിന്ന് നമ്മള്‍ ഒരിക്കലും പുറത്തുവരില്ല. അതും നാം ഗൗരവമായി കണക്കാക്കേണ്ട വിഷയമാണ്,’

സംവരണ ആനുകൂല്യങ്ങളില്‍ നിന്ന് ഇത്തരം സാമ്പത്തികവും സാമൂഹികവുമായി മുന്നോട്ട് വന്ന വിഭാഗത്തില്‍ത്തിപ്പെട്ടവരെ സംവരണത്തില്‍ നിന്ന് ഒഴിവാക്കാന്‍ നിരവധി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇതിനകം തന്നെ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഈ ഒഴിവാക്കലുകള്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി നടപടിക്രമങ്ങള്‍ക്കിടെ, ക്വാട്ട സമ്പ്രദായത്തിലൂടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി കൈവരിച്ച കുടുംബങ്ങള്‍ സംവരണ ആനുകൂല്യങ്ങള്‍ക്കായി നിരന്തരം ആവശ്യപ്പെടുന്നതിനെയാണ് കോടതി ചോദ്യം ചെയ്തത്. ‘വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നല്ല ജോലിയിലാണ്, നല്ല വരുമാനം നേടുന്നു, കുട്ടികള്‍ വീണ്ടും സംവരണം ആഗ്രഹിക്കുന്നു. നോക്കൂ, അവര്‍ സംവരണത്തില്‍ നിന്ന് പുറത്തുകടക്കണം. ് ജസ്റ്റിസ് നാഗരത്‌നയുടേതാണ് നിരീക്ഷണം.

സംവരണ ആനുകൂല്യങ്ങള്‍ വഴി കുടുംബങ്ങള്‍ ഒരു നിശ്ചിത തലത്തിലുള്ള വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണം നേടിക്കഴിഞ്ഞാല്‍, അടുത്ത തലമുറയ്ക്കുള്ള യോഗ്യതയുടെ പുനര്‍മൂല്യനിര്‍ണയം നടത്തേണ്ടതുണ്ടെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

‘കുറച്ച് ബാലന്‍സ് ഉണ്ടായിരിക്കണം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നതിനാല്‍ സംവരണത്തിന്റെ ആനുകൂല്യം നേടി മാതാപിതാക്കള്‍ ഒരു തലത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നീട് വീണ്ടും സംവരാണാനുകൂല്യം ചോദിക്കുന്നത് ശരിയല്ലെന്നാണ് ജഡ്ജി നിരീക്ഷിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും (ഇഡബ്ല്യുഎസ്) സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്കും ഉള്ള സംവരണം തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.

Latest Stories

ധോണി ഇന്ന് കളിക്കും നാളെ കളിക്കും എന്ന് പറഞ്ഞ് ആരാധകരെ പറ്റിക്കുകയായിരുന്നു ചെന്നൈ: എസ്. ബദരീനാഥ്

'നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗം'; എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പ്രചാരണത്തിൽ വിശദീകരണവുമായി സിപിഎം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി, രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷൻ സൗകര്യം

'പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും, എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ'; നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ

പ്രായത്തെ തോൽപ്പിച്ച് ജ്യോതിക; പുതിയ സിനിമയുടെ പ്രൊമോഷനിൽ തിളങ്ങി സൂര്യയും കുടുംബവും

ഡൽഹി കലാപ ഗൂഢാലോചന കേസ്; പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

സംസ്ഥാനത്ത് ശക്തമായ വേനൽ മഴ തുടരാൻ സാധ്യത; 8 ജില്ലകളിൽ മുന്നറിയിപ്പ്

ലോകത്തെ ഇന്ധനമാക്കുന്നത് പ്രവാസികളുടെ വിയർപ്പോ രക്തമോ?

'പൂക്കിയുടെ കണ്ണിറുക്കൽ മാഹാത്മ്യ വർണ്ണനകൾക്കിടെ ദളിതരുടെ രോദനത്തിന് എന്തു വാർത്താ മൂല്യം, പാരിയത്ത് കാവിലെ 'പുതുയുഗപ്പിറവി'യെ ഇരുട്ടുമുറിയിൽ വിചാരണ ചെയ്തോ?'; രൂക്ഷ പ്രതികരണവുമായി എം ബി രാജേഷ്

ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ ഫ്‌ലെക്‌സ് ഫ്യുവല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നേരത്തെ നല്‍കി!