പല പാര്‍ട്ടികള്‍ക്കായി പ്രവര്‍ത്തിച്ച ആള്‍; പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നാഭിപ്രായം

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനത്തെ സംബന്ധിച്ച്് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്ന് അറിയിച്ചത്.

ബിജെപിയടക്കം പല പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. അദ്ദേഹത്തിന്റെ വിശ്വാസ്യതയില്‍ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. പ്രശാന്ത് കോണ്‍ഗ്രസിന്റെ ഭാഗമായിക്കഴിഞ്ഞാല്‍ പിന്നെ മറ്റ് പാര്‍ട്ടികളുമായി സഹകരിക്കരുതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ചെറുപാര്‍ട്ടികളുമായുള്ള പ്രശാന്ത് കിഷോറിന്റെ സഹകരണം ഗുണം ചെയ്യുമെന്നും ചില നേതാക്കള്‍ വിലയിരുത്തുന്നുണ്ട്.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നേരത്തെ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ചിരുന്നു. അവയെ കുറിച്ച് സമിതി ചര്‍ച്ച ചെയ്ത ശേഷം റിപ്പോര്‍ട്ട് സോണിയഗാന്ധിക്ക് നല്‍കി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ നേതൃത്വ നിരയിലേക്കെത്തണം, പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്ന് അഴിച്ചു പണി തുടങ്ങണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇക്കാര്യങ്ങളില്‍ സോണിയ ഗാന്ധി തീരുമാനമെടുക്കും. തീരുമാനമെന്തായാലും അത് അംഗീകരിക്കുമെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്