'പദ്മാവത്' റിലീസ് ചെയ്താല്‍ ദീപികയെ ജീവനോടെ കുഴിച്ച് മൂടും, ഭീഷണിയുമായി രജ്പുത് നേതാവ്

പദ്മാവത് റിലീസ് ചെയ്താല്‍ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെയും ദീപികയെയും ജീവനോടെ കുഴിച്ചു മൂടുമെന്ന് രജ്പുത് നേതാവിന്റെ ഭീഷണി. സ്വയം പ്രഖ്യാപിത രജ്പുത് നേതാവ് താക്കൂര്‍ അഭിഷേക് സോം. സിഎന്‍എന്‍ ന്യൂസ്18 നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഭീഷണി ഉയര്‍ത്തിയത്.

പദ്മാവത് റിലീസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് നേതാവ് വധഭീഷണി ഉയര്‍ത്തിയത്. പദ്മാവതിയെ ദേവിയായി ആരാധിക്കുന്നവരാണ് ഞങ്ങള്‍, അതുകൊണ്ടുതന്നെ പദ്മാവത് സിനിമയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ഞങ്ങളുടെ മുന്‍ഗാമികള്‍ അവരെ ആരാധിച്ചിരുന്നു.ഞങ്ങളും ആരാധിക്കുന്നു.ഇനി വരുന്ന തലമുറയും അവരെ ആരാധിക്കുമെന്നും സോം പറയുന്നു.

സുപ്രീംകോടതിയില്‍ വിശ്വാസവും ബഹുമാനവുമുണ്ട് .അതുപോലെ സുപ്രീം കോടതിയും ഞങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്നും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും ചെയ്യണമെന്ന് സോം പറയുന്നു.

ജനുവരി 25 ന് പദ്മവതിന്റെ റിലീസ തിയ്യതി പ്രഖ്യാപിച്ചതോടെ ബിജെപി അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമിയെ സംസ്ഥാനങ്ങള്‍ക്ക് വിലക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

എന്നാല്‍ വിധി വന്നയുടനെ സിനിമയ്ക്ക് നേരെ കര്‍ണിസേന പ്രവര്‍ത്തകര്‍ വീണ്ടും ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന ബീഹാറിലെ തിയറ്റര്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി