മുസ്ലീം യുവതിക്ക് സ്വത്തില്‍ തുല്യഅവകാശം: ഉറപ്പ് നല്‍കി കേന്ദ്രമന്ത്രി സുരേഷ് ഗോപി; പൊലീസ് കസ്റ്റഡിയും; ജന്തര്‍മന്ദിറിലെ മരണംവരെയുള്ള നിരാഹാരം അവസാനിപ്പിച്ച് വിപി സുഹറ

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ നടത്തിയ നിരാഹാര സമരം സാമൂഹിക പ്രവര്‍ത്തക വി പി സുഹറ താല്‍ക്കാലികമായി അവസാനിപ്പിച്ചു.

മരണംവരെ സമരം പ്രഖ്യാപിച്ച സുഹ്‌റയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫോണ്‍ വിളിച്ചു സംസാരിച്ചിരുന്നു. താന്‍ ഇടപെട്ട് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയവും നിയമ മന്ത്രാലയവുമായി കൂടികാഴ്ച്ചക്ക് അവസരമൊരുക്കാമെന്നും വിഷയത്തില്‍ ഇടപെടാമെന്നും സുഹറയ്ക്ക് ഉറപ്പ് നല്‍കി. അടുത്ത മൂന്ന് ദിവസം കൂടി ഡല്‍ഹിയില്‍ തുടരുമെന്ന് സുഹ്‌റ അറിയിച്ചു.

മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയാണ് വി പി സുഹറ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. രാവിലെ 10 മണിക്ക് ജന്തര്‍ മന്ദറില്‍ ആരംഭിച്ച ഒറ്റയാള്‍ സമരത്തിന് ഉച്ചയ്ക്ക് ഒരു മണി വരെയാണ് പൊലീസ് അനുമതി നല്‍കിയത്.

ഒരു മണിയോടെ പൊലീസ് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും, ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്മാറില്ലെന്ന് സുഹറ വ്യക്തമാക്കി. 3.30 പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് എത്തി വിപി കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശത്തിലെ പുരുഷന് ഒന്നു കിട്ടുകയാണെങ്കില്‍ സ്ത്രീകള്‍ക്ക് പകുതിയായിരിക്കും ലഭിക്കുക. ഒറ്റ മകളാണെങ്കില്‍ പിതാവ് ഉണ്ടാക്കിയ സ്വത്തിന്റെ പകുതിയും സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സഹോദരിമാരാണെങ്കില്‍ ലഭിക്കുകയില്ല. എല്ലാ മതങ്ങളും കാലാനുസൃതമായി നിയമങ്ങള്‍ മാറ്റി എഴുതി. ഇസ്ലാം മതം മാത്രം കാലാനുസൃതമായി മാറി ചിന്തിക്കാത്തത് എന്തുകൊണ്ടെന്നും സുഹ്‌റ ചോദിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ