രോഗികളെ വാടകയ്‌ക്കെടുത്ത് യുപിയിലെ ആശുപത്രി; വിശദീകരണം തേടി മെഡിക്കല്‍ ഓഫീസര്‍

ഉത്തര്‍പ്രദേശില്‍ രോഗികളെ വാടകയ്‌ക്കെടുത്തതിനെ തുടര്‍ന്ന് ആശുപത്രിയോട് വിശദീകരണം തേടി ചീഫ് മെഡിക്കല്‍ ഓഫീസര്‍. ഉത്തര്‍പ്രദേശിലെ എം.സി സക്സേന ഗ്രൂപ്പ് ഓഫ് കോളജിലാണ് സംഭവം.

ഫെബ്രുവരി 9ന് ആശുപത്രിയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ആശുപത്രിയില്‍ കിടക്കുന്നവര്‍ രോഗികളല്ലെന്നും അവരെ വാടകയ്‌ക്കെടുത്തതാണെന്നും കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒരു സംഘം ഈ രോഗികളെ പരിശോധിക്കുകയും എല്ലാവരും ആരോഗ്യമുള്ളവര്‍ ആണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

കോളജിന്റെ ഭാഗമായുള്ള ആശുപത്രിക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയെടുക്കാന്‍ വേണ്ടിയാണ് രോഗികളായി അഭിനയിക്കാന്‍ ആളുകളെ വാടകയ്ക്ക് എടുത്തത്. സംഭവത്തില്‍ ലക്‌നൗവിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എം.സി സക്സേന ഗ്രൂപ്പ് ഓഫ് കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ മാനേജ്‌മെന്റിന് തിങ്കളാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. മാനേജ്‌മെന്റിന്റെ പ്രതികരണത്തിന് ശേഷം വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്ന് ലക്‌നൗ അഡീഷണല്‍ സി.എം.ഓ ഡോ. എ.പി. സിംഗ് അറിയിച്ചു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ