യു. പി തിരഞ്ഞെടുപ്പ് '80 - 20' പോരാട്ടം; ധ്രുവീകരണ പരാമർശവുമായി യോഗി ആദിത്യനാഥ്

വരുന്ന തിരഞ്ഞെടുപ്പ് 80 – 20 പോരാട്ടമെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനത്തിലെ മതപരമായ വിഭജനത്തെ സൂചിപ്പിക്കുന്നതാണ് ആദിത്യനാഥ് ഉദ്ധരിച്ച കണക്കുകൾ. യുപിയിലെ ഹിന്ദു-മുസ്ലിം അനുപാതത്തോട് ചേർന്ന് പോകുന്നതാണിത്.

ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥിനോട് യുപിയിലെ ബ്രാഹ്മണ വോട്ടുകളെ കുറിച്ചുള്ള ചോദ്യം ചോദിച്ചത്. “മത്സരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോൾ 80 ഉം 20 ഉം തമ്മിലാണ്,”യോഗി കൂട്ടിച്ചേർത്തു. 19 ആണെന്നാണല്ലോ ഒവൈസി(എ ഐ എം ഐ എം നേതാവ്) പറയുന്നതെന്ന് അവതാരകൻ പറഞ്ഞു. തുടർ ചോദ്യങ്ങൾ മുഖ്യമന്ത്രി വെട്ടിച്ചുരുക്കി.

“80 ശതമാനവും ദേശീയതയുടെയും സദ്ഭരണത്തിന്റെയും വികസനത്തിന്റെയും പിന്തുണക്കുന്നവരാണ്. എതിർക്കുന്ന 15 – 20 പേര് മാഫിയകളുടെയും ക്രിമിനലുകളുടെയും കർഷക വിരുദ്ധരുടെയും ഒപ്പമാണ്. അതിനാൽ, ഈ 80-20 പോരാട്ടത്തിൽ, ‘താമര’യാണ് വഴി കാണിക്കുന്നത്”- യോഗി പറഞ്ഞു.

Latest Stories

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി