ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് പ്രഭാതസവാരിക്കിടെ വെടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മുൻ ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറിനെ പടിഞ്ഞാറൻ യുപിയിലെ ബാഗ്പത് ഗ്രാമത്തിന് സമീപമാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങുന്ന ശീലമുണ്ടായിരുന്ന സഞ്ജയിനെ പതിവ് സവാരിക്കിടെ അജ്ഞാതര്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.

സഞ്ജയിന് നേരെ അക്രമികള്‍ പലതവണ വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. കരിമ്പിന്‍പാടത്തിന് സമീപം രക്തത്തില്‍ കുതിര്‍ന്നു കിടക്കുകയായിരുന്നു സഞ്ജയ്. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും അന്വേഷണം നടത്തി എത്രയും പെട്ടെന്ന് അക്രമികളെ അറസ്റ്റ് ചെയ്യുമെന്നും കേസില്‍ ദൃക്സാക്ഷികളാരുമില്ലെന്നും ഭാഗ്പത് പൊലീസ് തലവന്‍ അജയ് കുമാര്‍ പറഞ്ഞു. കുറച്ചു നാളുകളായി ഈ പ്രദേശത്ത് സ്ഥിരം സംഭവമാണ്. കഴിഞ്ഞ മാസം രാഷ്ട്രീയ ലോക് ദള്‍ നേതാവ് ദേശ്പാല്‍ വെടിയേറ്റ് മരിച്ചിരുന്നു.

സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും