വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെ; വി. മുരളീധരന്റെ നിലപാട് തള്ളി കേന്ദ്രം 

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന വി മുരളീധരന്റെ നിലപാട് തള്ളി കേന്ദ്ര സർക്കാർ. ലോക് സഭയിൽ എൻ കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരുടെ നക്ഷത്രമിടാത്ത ചോദ്യങ്ങൾക്ക് രേഖാമൂലമാണ് ധനകാര്യ സഹമന്ത്രി മറുപടി നൽകിയത്. സ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ   ആവർത്തിച്ച് പറഞ്ഞിരുന്നു. ഈ നിലപാട് തള്ളിയാണ് ധനകാര്യ സഹമന്ത്രി പാർലമെൻറില് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലേതടക്കം രാജ്യത്തെ വിമാനത്താവളങ്ങളില്‍ സ്വര്‍ണക്കടത്ത് വര്‍ദ്ധിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റേയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയോ കസ്റ്റംസിന്റേയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ, ഇത് രാജ്യത്തിന്റെ സാമ്പത്തി ഭദ്രതയെ ബാധിക്കുന്നതായി കണ്ടിട്ടുണ്ടോ, അങ്ങനെ ഉണ്ടെങ്കില്‍ ഈ വര്‍ഷം ഇതുവരെ കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം പിടിച്ച സ്വര്‍ണത്തിന്റേയും കഴിഞ്ഞ അഞ്ച് വര്‍ഷം സ്വീകരിച്ച നടപടികളുടേയും വിവരങ്ങള്‍ നല്‍കാമോ എന്ന് കേരള എംപിമാര്‍ ചോദിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ. ഉണ്ടെങ്കില്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള നയതന്ത്ര പ്രതിനിധികളുടെ വിവരങ്ങളും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളും വിശദമാക്കാമോ എന്ന് എംപിമാര്‍ ചോദിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡിപ്ലോമാറ്റിക്ക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കത്ത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ വിശദമാക്കാമോയെന്നും കേരള എംപിമാര്‍ ചോദിച്ചു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി