കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി; സി ജെ പി നിരാഹാര സമരത്തിലേക്ക്, സമരത്തിനൊപ്പം സോനം വാങ്ചുക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള കോക്റോച്ച് ജനത പാർട്ടി (സി ജെ പി) യുടെ പ്രതിഷേധം നിരാഹാര സമരത്തിലേക്ക് കടന്നു. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കുമടക്കമുള്ളവർ ദില്ലിയിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സോനം വാങ്ചുക്ക് സമരവേദിയിലെത്തിയത്.

നിരാഹാര സമരം തുടങ്ങുന്നതിന് മുന്നോടി ആയി അഭിജിത് ദിപ്കെ അടക്കമുള്ളവർ സോനം വാങ് ചുക്കിനൊപ്പം രാജ്ഘട്ടിൽ പ്രാർഥന നടത്തി. ഹരിയാനയിൽ നിന്നും സമരത്തിന് പിന്തുണ അറിയിച്ച് എത്തിയ കർഷക നേതാക്കൾ അഭിജിത്തിനെ തലപ്പാവ് അണിയിച്ച് ആദരിച്ചു. സമരത്തിൽ വരുന്നത് തടയാൻ പലരെയും വീട്ടിൽ പൊലീസ് തടഞ്ഞു വച്ചെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.

ജയ്പൂരിൽ സ്കൂളിലെ പീഡനം കാരണം ആത്മഹത്യ ചെയ്ത അമൈറയുടെ കുടുംബവും ചടങ്ങിൽ സംസാരിച്ചു. ഇന്ന് കുട്ടിയുടെ പിറന്നാൾ ആണെന്ന് കുടുംബം ഓർമ്മിപ്പിച്ചു. നീതിക്ക് വേണ്ടി തെരുവിൽ ഇറങ്ങേണ്ട ഗതികേട് ആണ് രാജ്യത്ത് എന്ന് കുടുംബം ചൂണ്ടിക്കാട്ടി. ജന്തർ മന്തറിലെ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് അഭിജിത് ദിപ്കെ വ്യക്തമാക്കി. ധർമ്മേന്ദ്ര പ്രധാന്‍റെ രാജി അല്ലാതെ മറ്റൊരു സമവായത്തിനും സി ജെ പി ഇല്ലെന്നും അദ്ദേഹം വിവരിച്ചു.

Latest Stories

മാസപ്പടി കേസിൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉടൻ ഹർജി നൽകും

ഹേമചന്ദ്രൻ കൊലക്കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

'പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട്, പ്രധാനമന്ത്രി മറുപടി പറയണം'; പിണറായി വിജയൻ

'നരേന്ദ്ര മോദിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചു, ബിജെപി ആസ്ഥാനത്ത് സ്വീകരണവും ഉണ്ടത്രെ'; കെ എം ഷാജിയെ പരിഹസിച്ച് എം ശിവപ്രസാദ്

'കെ എം ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു'; പരിഹസിച്ച് എ കെ ബാലൻ

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വരുംദിവസങ്ങളിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ 'നരക’മാക്കി മാറ്റുമെന്ന് ഇറാൻ; സമാധാനം അകലെ, ഹോർമൂസും പശ്ചിമേഷ്യയും വീണ്ടും ഭീതിമുനയിൽ

'അൻസിബയെ നേരിടാൻ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല, അറിവില്ലായ്മയാണ് ഏറ്റവും വലിയ യോഗ്യത'; ശാരദക്കുട്ടി

'അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കരുത്, EMS ഭവന പദ്ധതി ഉണ്ടാക്കിയവർ PMAY പദ്ധതിയെ എതിർക്കുന്നത് എന്തിനാണ്'; മന്ത്രി കെ എം ഷാജി

'വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ?'; ബിൽ പാസായാൽ അന്തിമ തീരുമാനം, ന്യായീകരിച്ച് മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്