മരിച്ച കുട്ടിയെ ഉയിർത്തെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ബോലേ ബാബയ്ക്കെതിരെ മുന്‍പും കേസ്; ഹത്രസ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മൂന്നംഗ സമിതി

ഹത്രസ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് സമിതി രൂപീകരിച്ച് ഉത്തർപ്രദേശ് ഗവർണർ. ഗവർണർ ആനന്ദിബെൻ പട്ടേലിൻ്റെ നിർദ്ദേശത്തെ തുടർന്ന് അലഹബാദ് റിട്ട ഹൈക്കോടതി ജസ്റ്റിസ്. ബ്രിജേഷ് കുമാർ ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുള്ളത്.

വിരമിച്ച ഐഎഎസ് ഓഫീസർ ഹേമന്ത് റാവുവും വിരമിച്ച ഐപിഎസ് ഓഫീസർ ഭവേഷ് കുമാറും സമിതിയിൽ അംഗങ്ങളായിരിക്കും. രണ്ട് മാസത്തിനകം യുപി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ആൾക്കൂട്ട നിയന്ത്രണത്തിനായി ജില്ലാ ഭരണകൂടവും പൊലീസും നടത്തിയ ക്രമീകരണങ്ങളും ഉൾപ്പെടെ കേസിൻ്റെ വിവിധ വശങ്ങൾ പരിശോധിക്കും. പ്രതിരോധ നടപടികളും നിർദേശിക്കും.

അതേസമയം 120 പേരുടെ മരണത്തിനിടയാക്കിയ സത്സംഗിന് നേതൃത്വം നൽകിയ ബോലേ ബാബ എന്ന് വിളിക്കുന്ന സൂരജ് പാലിനെ 2000ൽ മരിച്ച പെൺകുട്ടിയെ ഉയർത്തെഴുനേൽപ്പിക്കാമെന്നു വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്നും മരിച്ച കുട്ടിയെ ജീവിപ്പിക്കാൻ കഴിയുമെന്നും അവകാശപ്പെട്ട ഇയാളും അനുയായികളും ശവസംസ്കാരത്തിനായി കൊണ്ടുപോയ പെൺകുട്ടിയുടെ മൃതദേഹം തടഞ്ഞു. ഉയർത്തെഴുനേൽപ്പിക്കാമെന്ന് പറഞ്ഞ് മൃതദേഹം ശ്മശാനത്തിലെ പ്രത്യേക ഭാഗത്തേക്ക് മാറ്റി വെച്ചു. ആഗ്രയിലായിരുന്നു സംഭവം.

തുടർന്ന് പെൺകുട്ടികളുടെ ബന്ധുക്കളിൽ ചിലർ എതിർപ്പുയർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പിന്നാലെ ശവസംസ്കാരച്ചടങ്ങ് നിർത്തിവെപ്പിച്ചതിന് അന്ന് പോലീസ് കേസെടുത്തു. ഇയാൾ അന്ന് ആഗ്രയിലെ ഷാഹ്‌ഗഞ്ച് ഭാഗത്ത് കേദാർ നഗറിലായിരുന്നു താമസം. സൂരജ് പാലും ആളുടെ ഭാര്യയും മറ്റു നാലുപേരുമുൾപ്പെടെ ആറുപേർക്കെതിരെയാണ് അന്ന് ഷാഹ്ഗഞ്ച് പൊലീസ് കേസെടുത്തത്.

നിയമവിരുദ്ധമായ മന്ത്രവാദമുൾപ്പെടെ നടത്തിയതിനാണ് അന്ന് പൊലീസ് കേസെടുത്തത്. സാധാരണ ആരോഗ്യകാരണങ്ങളാൽ മരണപ്പെട്ട കുട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാൻ സാധിക്കുമെന്നവകാശപ്പെട്ട സൂരജ് പാലിന്റെ നേതൃത്വത്തിൽ 200ലധികംപേർ പെൺകുട്ടിയുടെ വീട്ടിലേക്ക് കയറി വരികയായിരുന്നു എന്നാണ് അന്ന് ഷാഹ്‌ഗഞ്ച് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന തേജ്‌വീർ സിങ് വെളിപ്പെടുത്തിയത്.

അതേസമയം ഹത്രാസ് അപകടത്തില്‍ പ്രതികരണവുമായി ഭോലെ ബാബയുടെ ആശ്രമം രംഗത്തെത്തി. തിക്കിലും തിരക്കിലും പെട്ട അപകടം ചില സാമൂഹിക വിരുദ്ധർ സൃഷ്ടിച്ചതാണ്. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശ്രമം വ്യക്തമാക്കുന്നു. ഭോലേ ബാബയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ