പത്രപരസ്യത്തില്‍ മോദിയോടൊപ്പം ഉന്നവോ കേസ് പ്രതിയും; ഇത് ബി ജെ പിയുടെ യഥാത്ഥമുഖമെന്ന് ബൃന്ദ കാരാട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പത്രപരസ്യത്തില്‍ ഉന്നാവോ കേസിലെ പ്രതി കുല്‍ദീപ് സെംഗറിനെ ഉള്‍പ്പെടുത്തിയ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദ കാരാട്ട്.

“ബി.ജെ.പി നേതാക്കളും അണികളും പരസ്യമായി തന്നെ ഒരു ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പിന്തുണക്കുകയാണ്. ഇത് ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് വെളിവാക്കുന്നത്. സെംഗാറിന് അവരുടെ നേതാക്കളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്” എ.എന്‍.ഐയോട് ബൃന്ദ പ്രതികരിച്ചു.

പൊതുജനങ്ങളെ ബോധിപ്പിക്കുന്നതിനായി അവര്‍ പ്രതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല. ബി.ജെ.പി ഇതുവരെയും അയാളുടെ എം.എല്‍.എ പദവി എടുത്തുകളഞ്ഞിട്ടില്ല. ഇതിലൂടെ അവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അവര്‍ ചോദിച്ചു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ പ്രാദേശിക പത്രത്തിലെ ഒന്നാം പേജ് പരസ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം കുല്‍ദീപ് സിംഗ് സെംഗറും പ്രത്യക്ഷപ്പെട്ടത്.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു